ഉപ്പള: ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയമല്ല എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശബരിമല ഇപ്പോൾ ശാന്തമാണ്. നിലവിൽ അത് വിഷയമല്ല. ശബരിമലയുടെ പേരിൽ വീണ്ടും ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമം. അത് നടപ്പില്ല.
മഞ്ചേശ്വരത്ത് 2006 ആവർത്തിക്കാൻ പോവുകയാണ്. വർഗീയതയും മതേതരത്വവും തമ്മിലാണ് മത്സരം. ലീഗുമായോ ആർ.എസ്.എസുമായോ ഇടതുപക്ഷത്തിന് കൂട്ടുകെട്ടില്ല. ബി.ഡി.ജെ.എസ് എൻ.ഡി.എ മുന്നണിയിലാണ്. അവർ അതുവിട്ടു വന്നാൽ എന്നത് സാങ്കൽപികം മാത്രം. എൻ.എസ്.എസിെൻറ ശരിദൂരം നിലപാട് ആരെ സഹായിക്കാനാെണന്ന് അവരാണ് വ്യക്തമാേക്കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.