മഞ്ചേശ്വരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥി ശങ്കർ റൈയുടെ നിലപാടാണോ എൽ.ഡി.എഫിനെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവോത്ഥാന സമിതിയുടെ പ്രവർത്തനം സ്ഥിരമാക്കിയ സർക്കാർ നീക്കം സി.പി.എമ്മിന് ശബരിമല നിലപാടിൽ മാറ്റമില്ലെന്നതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.
മഞ്ചേശ്വരത്ത് ബി.ജെ.പി വർഗീയ സംഘർഷത്തിന് ശ്രമിക്കുന്നതായും ചെന്നിത്തല ആരോപിച്ചു.
കിഫ്ബി പദ്ധതിയിൽ നടപടികൾ പാലിക്കാത്തതിനെയാണ് എതിർത്തത്. കൂടിയ പലിശയ്ക്ക് പണമെടുക്കുന്നത് കേരളത്തിന് ബാധ്യതയാകും. പവർ ഗ്രിഡുമായി ബന്ധപ്പെട്ട് അഴിമതി വകുപ്പ് പ്രകാരം കേസെടുക്കാൻ ഗവർണറെ സമീപിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.