കോട്ടയം: ശബരിമലയിൽ ആചാരലംഘനമുണ്ടായെന്ന വിവാദം ചിലർ മനഃപൂർവം സൃഷ്ടിക്കുന്നതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചില ‘വിവാദ വ്യവസായി’കളാണ് ഇതിനുപിന്നിൽ. വിവാദമുണ്ടാക്കാൻ നിരന്തരം ശ്രമിക്കുകയാണിവർ. ഇത് കാര്യമാക്കേണ്ടതില്ല. ശബരിമലയിൽ ആചാരലംഘനമൊന്നും നടന്നിട്ടില്ല. നിലനിൽക്കുന്ന ആചാരങ്ങൾ മാറ്റിമറിക്കാൻ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശബരിമല സന്നിധാനത്തെ പുതിയ ആശുപത്രിക്കെട്ടിടത്തിെൻറ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.കെ. ശൈലജക്കൊപ്പം യുവതിയും മലചവിട്ടിയെന്ന പ്രചാരണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കടകംപള്ളി. ഇതിെൻറ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു പ്രചാരണം. ഇത് വ്യാജപ്രചാരണമാണ്. ഇതിനെതിരെ ഉദ്യോഗസ്ഥതന്നെ രംഗത്തെത്തിയിട്ടുണ്ട്.
മന്ത്രി ശൈലജക്കൊപ്പം ഉണ്ടായിരുന്നത് ദേശീയ ആരോഗ്യദൗത്യം ചീഫ് എൻജിനീയർ സി.ജെ. അനിലയാണ്. താൻ ആചാരം ലംഘിച്ചിട്ടിെല്ലന്നും വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നുകാട്ടി മുഖ്യമന്ത്രിക്ക് ഇവർ തന്നെ പരാതി നൽകിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കും. നിലവിൽ ബോർഡിൽ ശമ്പളം മുടങ്ങുന്ന സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിലെ സ്ത്രീപ്രവേശനം: ആചാരം പാലിക്കും –പദ്മകുമാര്‍
ശബരിമല: സ്ത്രീപ്രവേശനം സംബന്ധിച്ച് ശബരിമലയിൽ നിലവിലെ ആചാരം പാലിക്കുമെന്നും അതിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും തിരുവിതാംകുർ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍. പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല. ഇത് അറിയാതെയോ അറിഞ്ഞോ പ്രായപരിധി കഴിയാത്ത സ്ത്രീകള്‍ എത്തിയാല്‍ അവരെ സ്നേഹപൂര്‍വം തടഞ്ഞ് മടക്കി അയക്കും. നിര്‍ബന്ധപൂര്‍വം കടന്നു വരാന്‍ ശ്രമിക്കുന്നവരെ നിയമപരമായി നേരിടാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തീര്‍ഥാടകരുടെ സൗകര്യം വിലയിരുത്താന്‍ രണ്ടു ദിവസത്തിലൊരിക്കല്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. 30 ലക്ഷം ടിന് അരവണയും അഞ്ചു ലക്ഷത്തിലധികം കവര്‍ അപ്പവും സ്റ്റോക്കുണ്ട്.
റൂം ബുക്കിങ് സംബന്ധിച്ച പരാതി പരിഹരിക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു. ബോര്‍ഡ് അംഗം കെ. രാഘവന്, എക്സിക്യൂട്ടിവ് ഓഫിസര്‍ വി.എന്‍. ചന്ദ്രശേഖരന്, ഫെസ്റ്റിവല്‍ കണ്ട്രോളര് കെ.എസ്. വിനോദ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.