പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനത്ത് 17,000 ഭക്തര്‍ക്ക് ഒരേസ മയം വിരിവെക്കാനുള്ള സൗകര്യം. സൗജന്യമായും നിശ്ചിത നിരക്കിലും ഈ സൗകര്യം തീര്‍ഥാടകര്‍ ക്ക് ഉപയോഗിക്കാം.
സന്നിധാനത്ത് നടപ്പന്തല്‍, ലോവര്‍ ഫ്ലൈഓവര്‍, മാളികപ്പുറം നടപ്പന്തല്‍, മാവുണ്ട നിലയം, വലിയ നടപ്പന്തല്‍, വലിയ നടപ്പന്തല്‍ ഫ്ലൈഓവര്‍, ലോവര്‍ പോര്‍ഷന്‍ എന്നിവിടങ്ങളിലായാണ് വിരിവെക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അസി. എൻജിനീയര്‍ ഹരീഷ്കുമാര്‍ പറഞ്ഞു.
പമ്പയില്‍ രാമമൂര്‍ത്തിമണ്ഡപം ഉണ്ടായിരുന്ന സ്ഥലത്ത് 3000 പേര്‍ക്ക് വിരിവെക്കാനായുള്ള താൽക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അസി. എൻജിനീയര്‍ പി.പി. ഷാജിമോന്‍ പറഞ്ഞു. പമ്പയിലെ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ 300 പേര്‍ക്കും വിരിവെക്കാം. കൂടാതെ പമ്പ ദേവസ്വം ബോര്‍ഡ് പാലം മുതല്‍ 100 മീ. നീളത്തിലും എട്ട് മീ. വീതിയിലും തീര്‍ഥാടകര്‍ക്ക് താൽക്കാലിക നടപ്പന്തലും ഒരുക്കിയിട്ടുണ്ട്. നിലക്കലില്‍ ആറ് നടപ്പന്തലാണ് ഒരുക്കിയിട്ടുള്ളത്. സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് 998 സൗജന്യ ശൗചാലയങ്ങള്‍ തയാറായിട്ടുണ്ട്. 479 സ്ഥിരം ശൗചാലയങ്ങളും 500 കണ്ടെയ്നര്‍ ശൗചാലയങ്ങളും ഉള്‍പ്പെടെയാണ് സൗജന്യ ശൗചാലയങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.