കോഴിക്കോട്: കർണാടകയിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രക്കിടെ അയ്യപ്പഭക്തരുടെ പണം മോഷ്ടിക്കപെട്ടു. വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് പന്തീരങ്കാവിനു സമീപം ബൈപ്പാസിനരികിൽ കിടന്നുറങ്ങിയ അയ്യപ്പഭക്തരുടെ ഒന്നര ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്.
കർണാടകയിലെ ഹൂബ്ലിയിൽ നിന്നും ശബരിമലയിലേക്കുള്ള 17 അംഗ സംഘത്തിെൻറ പണമാണ് നഷ്ടമായത്. പന്തീരങ്കാവ് നോർത്തിലെ ബോസ്ക് ഫർണീച്ചറിനു സമീപമാണ് ഇവർ വിശ്രമിച്ചത്.
സംഘാംഗങ്ങളുടെ കൈവശമുള്ള പണമത്രയും ഇവർ സഞ്ചരിക്കുന്ന വാനിെൻറ കാബിനിൽ സൂക്ഷിച്ച ശേഷമാണ് ഉറങ്ങാൻ കിടന്നത്. എന്നാൽ ഉണർന്നപ്പോൾ വാനിെൻറ ഡോർ തുറന്ന നിലയിലാണ് കണ്ടതെന്ന് അയ്യപ്പൻമാർ പറഞ്ഞു. വിവരമറിഞ്ഞെത്തിയ പ്രദേശവാസികൾ ചേർന്ന് പിരിച്ചെടുത്ത തുകയുമായി അയ്യപ്പൻമാർ യാത്ര തുടർന്നു. നല്ലളം പൊലീസ് സ്ഥലത്തെത്തി. സമീപ സ്ഥാപനത്തിലെ CCTV അടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.