പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാറിനെ ക്രൂശിക്കുന്നവർക്കുള്ള മറുപടിയായി മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകൾ. കേസിൽ സർക്കാർ സ്വീകരിച്ച നിലപാടാണ് സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്ക് കാരണമായതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
എന്നാൽ, ആചാരാനുഷ്ഠാനങ്ങൾ മാറ്റണമെന്നും സ്ത്രീ പ്രവേശനം അനുവദിക്കണമെന്നും വാദിച്ചിട്ടില്ലെന്നാണ് സത്യവാങ്മൂലവും പ്രത്യേക അേപക്ഷയും ഉദ്ധരിച്ച് മുഖ്യമന്ത്രി നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന് വ്യക്തമാകുന്നത്. ആചാരസഭയെ നിയോഗിച്ച് അവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അനുസരിച്ച് തീരുമാനമെടുക്കുക, അല്ലെങ്കിൽ സ്ത്രീകൾക്ക് പ്രത്യേക സന്ദർശനകാലം നിശ്ചയിക്കുക എന്നീ വാദങ്ങൾ സർക്കാർ സുപ്രീംകോടതിയിൽ ഉയർത്തിയിരുന്നുവെന്ന് ഇതിൽ വ്യക്തമാകുന്നു.
ആചാരസഭ ചേർന്ന് തീരുമാനമെടുക്കണമെന്ന ആവശ്യം പന്തളം കൊട്ടാരവും ഉന്നയിക്കുന്നതാണ്. മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് സ്ത്രീകൾ പ്രവേശിക്കുന്നതിന് നിയന്ത്രണം തുടരുകയും മാസപൂജ സമയങ്ങളിൽ സ്ത്രീകളെ അനുവദിക്കുകയും ചെയ്യുക എന്ന നിർദേശവും ഉയരുന്നുണ്ട്. ഇവ രണ്ടിനും സർക്കാർ എതിരായിരുന്നിെല്ലന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. സ്ത്രീ പ്രവേശനത്തിന് സർക്കാർ എതിരല്ല. അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിലക്ക് വർഷങ്ങളായി തുടരുന്ന ആചാരമാണ്. അത് വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടതും ജനങ്ങൾ സ്വീകരിച്ചതുമാണ്.
അതിനാൽ ഹിന്ദുധർമ ശാസ്ത്രത്തിൽ ആധികാരിക പരിജ്ഞാനമുള്ള പ്രമുഖ പണ്ഡിതരും സാമൂഹിക പരിഷ്കർത്താക്കളും ഉൾപ്പെട്ട കമീഷനെ നിയോഗിച്ച് എല്ലാവിഭാഗം സ്ത്രീകൾക്കും ക്ഷേത്രാരാധന അനുവദിക്കാമോ എന്നതിൽ അവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ലഭ്യമാക്കണമെന്നാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച നിർദേശമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതോടൊപ്പം സുപ്രീംകോടതി വിധി എന്തായിരുന്നാലും അതു നടപ്പാക്കുമെന്ന ഉറപ്പും സർക്കാർ നൽകിയിരുന്നുവെന്നുമാണ്. അതിനാൽ റിവ്യൂ ഹരജി നൽകാൻ സർക്കാറിന് ആവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. സർക്കാറിെൻറ ഇൗ നിലപാട് സമവായ സാധ്യത തെളിക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
റിവ്യൂ ഹരജിയിൽ സർക്കാർ ഇതേ നിലപാട് തന്നെയാകും ആവർത്തിക്കുകയെന്നും അത് റിവ്യൂ ഹരജിക്കാർക്ക് ഗുണകരമാകുമെന്നും വ്യാഖ്യാനിക്കപ്പെടുന്നുമുണ്ട്. സർക്കാറിെൻറ നിസ്സഹായാവസ്ഥയും ഒപ്പം റിവ്യൂ ഹരജിയിൽ സർക്കാറിന് സ്വീകരിക്കാൻ കഴിയുന്ന നിലപാടിനെ കുറിച്ച സൂചനയുമാണ് മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടായതെന്നും സമരക്കാരിൽ ഒരുകൂട്ടർ പറയുന്നു. വിശ്വാസികളുമായി ഏറ്റുമുട്ടുക സർക്കാർ നിലപാടല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.