‘​ഫ്ലോട്ടിങ്​ സംവരണം: ഭരണഘടനയിലെ സംവരണ മാർഗനിർദേശങ്ങളുടെ ലംഘനം’

തി​രു​വ​ന​ന്ത​പു​രം: സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സീ​റ്റ്​ ന​ഷ്​​ടം ഒ​ഴി​വാ​ക്കാ​ൻ ആ​വി​ഷ്​​ക​രി​ച്ച ​ഫ്ലോ​ട്ടി​ങ്​ സം​വ​ര​ണം ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന സം​വ​ര​ണ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന​ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ക​ത്ത്​ പു​റ​ത്ത്​. ഈ​യി​ടെ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്ന്​ വി​ര​മി​ച്ച ഡോ.​എം.​എ​സ്. ​ രാ​ജ​ശ്രീ​യാ​ണ്​ ഫ്ലോ​ട്ടി​ങ്​ സം​വ​ര​ണ രീ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കും പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്കു​മാ​ണ്​ ക​ത്ത്​ ന​ൽ​കി​യ​ത്. എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​ൽ ഫ്ലോ​ട്ടി​ങ്​ സം​വ​ര​ണം നി​ർ​ത്ത​ലാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്​ ഡ​യ​റ​ക്ട​​റു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്​ ഉ​ൾ​പ്പെ​ടെ പ്ര​ഫ​ഷ​ന​ൽ കോ​ഴ്​​സു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന്​ സീ​റ്റ്​ ന​ഷ്ടം വ​രു​ത്തി​വെ​ക്കു​ന്ന ഫ്ലോ​ട്ടി​ങ്​ സം​വ​ര​ണം റ​ദ്ദാ​ക്ക​ൽ നീ​ക്കം ‘മാ​ധ്യ​മം’ വാ​ർ​ത്ത​യി​ലൂ​ടെ​യാ​ണ്​ പു​റ​ത്തു​വ​ന്ന​തും ന​ട​പ്പാ​ക്കു​ന്ന​ത് ത​ൽ​ക്കാ​ല​ത്തേ​ക്ക്​ സ​ർ​ക്കാ​ർ മാ​റ്റി​വെ​ക്കു​ക​യും ചെ​യ്​​ത​ത്.

മെ​റി​റ്റി​ലും സം​വ​ര​ണ​ത്തി​ലും സീ​റ്റ്​ അ​ർ​ഹ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മെ​റി​റ്റ്​ സീ​റ്റ്​ ഉ​പേ​ക്ഷി​ച്ച്​ സം​വ​ര​ണ സീ​റ്റ്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​ഴി ബ​ന്ധ​പ്പെ​ട്ട സ​മു​ദാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​കു​ന്ന സീ​റ്റ്​ ന​ഷ്ടം ത​ട​യാ​ൻ വേ​ണ്ടി നി​യ​മ​സ​ഭാ സ​മി​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ആ​വി​ഷ്​​ക​രി​ച്ച സം​വ​ര​ണ രീ​തി​ക്കാ​ണ്​ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ ഭ​ര​ണ​ഘ​ട​ന​യു​ടെ സം​വ​ര​ണ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മെ​ന്ന്​ വി​ചി​ത്ര വി​ശേ​ഷ​ണം ന​ൽ​കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത്​ പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും ആ​ധാ​ര​മാ​യ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ക​ത്ത് പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ ചോ​ദ്യ​ത്തി​ന്​ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ന​ൽ​കി​യ മ​റു​പ​ടി​യി​ലൂ​ടെ​യാ​ണ്​ പു​റ​ത്തു​ന്ന​ത്. ​

ഫ്ലോ​ട്ടി​ങ്​ സം​വ​ര​ണം കാ​ര​ണം ഇ​ടു​ക്കി, വ​യ​നാ​ട്​ ഗ​വ. എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​ത് താ​ഴ്ന്ന റാ​ങ്കു​ക​ളി​ലു​ള്ള കു​ട്ടി​ക​ളാ​ണെ​ന്നും ഇ​തു ര​ണ്ട്​ കോ​ള​ജു​ക​ളു​ടെ​യും അ​ക്കാ​ദ​മി​ക നി​ല​വാ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നെ​ന്നും ഡ​യ​റ​ക്ട​റു​ടെ ക​ത്തി​ലു​ണ്ട്.

താ​ഴ്ന്ന റാ​ങ്കി​ലു​ള്ള ഈ ​കോ​ള​ജു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ കാ​മ്പ​സ്​ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ ടീ​മു​ക​ൾ മ​ടി​ക്കു​ന്നു. മോ​ശം പ്ര​ക​ട​നം കാ​ര​ണം കോ​ള​ജു​ക​ൾ​ക്ക്​​ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ട്​ നേ​രി​ടു​ന്നു. ഫ്ലോ​ട്ടി​ങ്​ സം​വ​ര​ണ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ല്ലെ​ങ്കി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ബ​ഹു​സ്വ​ര​ത വൈ​കാ​തെ ന​ഷ്ട​പ്പെ​ടു​മെ​ന്നും ഡ​യ​റ​ക്ട​റു​ടെ ക​ത്തി​ൽ പ​റ​യു​ന്നു. ഇ​തു​ പ​രി​ഹ​രി​ക്കാ​ൻ സ്ഥാ​പ​ന​ത​ല സം​വ​ര​ണം ന​ട​പ്പാ​ക്കാ​നും അ​തു​വ​ഴി താ​ഴ്ന്ന​നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും ഡ​യ​റ​ക്ട​റു​ടെ ക​ത്തി​ൽ പ​റ​യു​ന്നു. 

Tags:    
News Summary - 'Floating Reservation: Violation of Reservation Guidelines in the Constitution'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.