ആലപ്പുഴ: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.എം നടത്തിയ മലക്കം മറിച്ചില്‍ നിയമസഭാ ഉപതെരഞ്ഞെടു പ്പ് മുന്നില്‍ കണ്ടാണന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പുതിയ നിലപാടിൽ ആത്മാർത്ഥത ഉണ്ടങ്കിൽ യുവതീ പ്രവേശനത് തെ അനുകൂലിച്ച് സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താൻ തയ്യാറാവണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തി ൽ പറഞ്ഞു.
യുവതിപ്രവേശം സി.പി.എമ്മിെൻറ തെറ്റുതിരുത്തലില്‍ മാത്രം തീരുന്ന കാര്യമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് കൂടി സമ്മതിക്കണം. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് എടുത്ത നിലപാട് ശരിയാണെന്നാണ് സി.പി.എമ്മിെൻറ പുതിയ നീക്കത്തിലൂടെ വ്യക്തമായിരിക്കുന്നത്. ഇക്കാര്യത്തില്‍ പരസ്യമായി എന്‍.എസ്.എസിനോടും വിശ്വാസി സമൂഹത്തോടും മാപ്പുപറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
ശബരിമലയുടെ പരിപാവനതയെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായരാണ്. ലോകസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണം ശബരിമലയല്ലെന്ന് ആദ്യം വ്യക്തമാക്കിയ സി.പി.എം ഇപ്പോള്‍ താഴെത്തട്ടിലുള്ള അണികളുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് കളംമാറ്റി ചവിട്ടിയത്. രാഷ്ട്രീയമായ അടവുനയമാണ് ഇക്കാര്യത്തില്‍ കോടിയേരി നടത്തിയത്. ഇപ്പോള്‍ പാര്‍ട്ടിയെടുത്ത നിലപാടിലൂടെ നവോത്ഥാനമെന്ന പേരുപറഞ്ഞ് കൂടെക്കൂട്ടിയ എസ്.എന്‍.ഡി.പി, െക.പി.എം.എസ് തുടങ്ങിയുള്ള പിന്നോക്ക സംഘടനകളെ അപഹാസ്യരാക്കിയിരിക്കുകയാണെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേർത്തു.
കേന്ദ്രസര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ഒരു നിയമവും കൊണ്ടുവരാന്‍ തയ്യാറായില്ല. ബി.ജെ.പി നടത്തിയത് രാഷ്ട്രീയ നാടകം മാത്രമായിരുന്നെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.