ശബരിമലയിലെ നിയന്ത്രണങ്ങൾ: കർമസമിതി ഗവർണറെ കാണും

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ നിയന്ത്രണങ്ങൾ നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ ശബരിമല കർമ്മ സമിതി ഗവർണറെ കാണും. ഒൗദ്യോഗിക പരിപാടികൾക്കായി ഗവർണർ ഇന്ന്​ കോട്ടയത്ത്​ എത്തുന്നുണ്ട്​. രാത്രി എട്ട്​ മണിക്ക് നാട്ടകം ഗസ്​റ്റ്​ഹൗസിൽ വെച്ച്​​ കർമ്മസമിതിയുമായി കൂടികാഴ്​ച നടത്താൻ ഗവർണർ അനുമതി നൽകിയെന്നാണ്​ വിവരം.

സന്നിധാനത്തെ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടാണ്​ കർമ്മസമിതി ഗവർണറെ കാണുന്നത്​. നെയ്യഭിഷേകം നടത്തുന്നതിനുൾപ്പടെ സന്നിധാനത്തെ നിയന്ത്രണങ്ങൾ തടസമാവുന്നുണ്ടെന്നാണ്​ കർമ്മസമിതിയുടെ ആരോപണം. സന്നിധാനത്ത്​ രാത്രി തങ്ങുന്നതിനും വിരിവെക്കുന്നതിനും ഇളവ്​ അനുവദിക്കണമെന്നാണ്​ ആവശ്യം.

Tags:    
News Summary - Sabarimala restrictions-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.