കൊച്ചി: എല്ലാ മതസ്ഥർക്കും പ്രവേശനമുള്ള ശബരിമലയിൽ അഹിന്ദുക്കളുടെ പ്രവേശനം തടയുന്നത് കേരളത്തിൽ നിലനിൽക്കുന്ന മത സൗഹാർദാന്തരീക്ഷം തകർക്കുമെന്ന് ഹൈകോടതി. എല്ലാ മതവിഭാഗക്കാര്‍ക്കും പ്രവേശനമുള്ള ഒരേയൊരു ആരാധനാലയമാണ് ശബരിമല. തീർഥാടനത്തിെൻറ ഭാഗമായി വാവരുപള്ളിയിലും ഭക്തർ എത്തുന്നുണ്ട്. ഇരുമുടിക്കെട്ടില്ലാതെ ശബരിമല ദർശനം പാടില്ലെന്ന വാദം ശരിയല്ലെന്നും പതിനെട്ടാംപടി കയറി ദർശനം നടത്താൻ മാത്രമേ ഇരുമുടിക്കെട്ടിെൻറ ആവശ്യമുള്ളൂവെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വിഗ്രഹാരാധന നടത്താത്തവരും അഹിന്ദുക്കളും ശബരിമലയിൽ പ്രേവശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ജി. മോഹൻദാസ് നൽകിയ ഹരജിയാണ് ദേവസ്വം കേസുകൾ പരിഗണിക്കുന്ന ബെഞ്ച് കേട്ടത്. ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള ഹിന്ദുസ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്നാണ് സുപ്രീംകോടതി വിധിയെങ്കിലും അഹിന്ദുക്കളെയും വിഗ്രഹാരാധന നടത്താത്തവരെയും പൊലീസ് സംരക്ഷണയില്‍ ക്ഷേത്രത്തില്‍ കയറ്റിയെന്നായിരുന്നു ഹരജിക്കാരെൻറ വാദം.
എരുമേലിയിലെ വാവരുപള്ളിയില്‍ പല വിഭാഗത്തിലുംെപട്ടവര് എത്തുന്നുണ്ട്. ഇരുമുടിക്കെട്ടില്ലാത്തവര്‍ വരെ ശബരിമലയില്‍ കടന്നെന്ന് ഹരജിക്കാരന് വാദിച്ചപ്പോഴാണ് പതിനെട്ടാം പടിക്കുമുകളില്‍ പോവാന്‍ മാത്രമാണ് ഇരുമുടിക്കെട്ട് വേണ്ടതെന്ന് കോടതി വ്യക്തമാക്കിയത്. ഹരജിക്കാരെൻറ ആവശ്യങ്ങൾ സന്തോഷം നൽകുന്നതല്ലെന്ന് വ്യക്തമാക്കിയ കോടതി ചില കാര്യങ്ങളിൽ സർക്കാറിെൻറയും ദേവസ്വം ബോർഡിെൻറയും നിലപാട് തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.