ശബരിമല: സ്ത്രീ പ്രവേശനത്തെച്ചൊല്ലി വിവാദങ്ങൾ തുടരവെ, 17ന് തുലാമാസ പൂജകൾക്കായി ശബരിമല നടതുറക്കും. സന്നിധാനത്ത് യുവതികൾ എത്തുമെന്ന് ഉറപ്പായി. തീർഥാടകരായി യുവതികൾ എത്തിയില്ലെങ്കിൽപോലും സർക്കാർ നിർദേശപ്രകാരം വനിത പൊലീസുകാർ അന്ന് സന്നിധാനത്തെത്തും. തുലാമാസ പൂജാസമയത്ത് സന്നിധാനത്ത് 100 വനിത പൊലീസുകാരെങ്കിലും ഉണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. അതോടെ നൂറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന് വിരുദ്ധമായി സ്ത്രീ പ്രവേശനം നടക്കും.
പൊലീസുകാർ പ്രവേശിക്കുന്നത് തടയാൻ പ്രതിഷേധക്കാർക്കും കഴിയില്ല. വിധി നടപ്പാക്കാൻ സർക്കാർ തിടുക്കും കാട്ടുന്നു എന്ന കുറ്റപ്പെടുത്തുന്നവർ തുലാമാസ പൂജാസമയത്ത് കോടതി വിധി മറികടക്കാൻ എന്തുവേണമെന്ന നിർദേശം മുന്നോട്ടുെവക്കുന്നുമില്ല. സുപ്രീംകോടതി വിധി നടപ്പാക്കാൻ എെന്തല്ലാം നടപടികളെടുത്തു എന്ന് അറിയിക്കണമെന്ന് ഹൈകോടതി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അതിനാൽ സ്ത്രീ പ്രവേശനത്തിന് സൗകര്യമൊരുക്കാൻ ബോർഡും സർക്കാറും നിർബന്ധിതമാണ്.
സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹരജി നൽകുമെന്ന് വിവിധ സംഘടനകൾ പറയുന്നുണ്ടെങ്കിലും അതിന് സമയമെടുക്കും. 17 മുതൽ 22വരെ നടതുറക്കുേമ്പാൾ സ്ത്രീ പ്രവേശനം തടയാൻ ഇതുകൊണ്ട് കഴിയാൻ ഇടയില്ല. യുവതികൾ വന്നാൽ അവരുടെ സുരക്ഷക്കായി 600 വനിത പൊലീസുകാരെയാകും നിയോഗിക്കുക. ആയിരക്കണക്കിന് തീർഥാടകരെത്തുന്ന ശബരിമലയിൽ യുവതികൾക്ക് സുരക്ഷയൊരുക്കലാണ് വലിയ വെല്ലുവിളി.
ഇതിനിടെ പുരുഷന്മാരായ തീർഥാടകർ സംഘടിച്ച് യുവതികൾെക്കതിര പ്രതിഷേധം ഉയർത്തുമോ എന്ന ആശങ്കയുമുണ്ട്. ശബരിമലയെ കലാപഭൂമിയാക്കിെല്ലന്ന പ്രതിഷേധക്കാരുടെ പ്രഖ്യാപനമാണ് പൊലീസിനുള്ള ഏകആശ്വാസം. നവംബർ 17മുതൽ മണ്ഡല-മകരവിളക്ക് തീർഥാടനകാലം തുടങ്ങും. ഇൗസമയത്ത് ഇതര സംസ്ഥാനങ്ങളിൽനിന്നടക്കം യുവതികൾ എത്താനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.