ശബരിമല: അസൗകര്യങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് 300 പരാതികൾ കിട്ടിയെന്ന് ഹൈകോടതി

കൊച്ചി: ശബരിമലയിലെ അസൗകര്യങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് 300 പരാതികൾ കിട്ടിയെന്ന് ഹൈകോടതി ദേവസ്വം ബെഞ്ച്. ഹൈകോടതി രജിസ്ട്രാർക്ക് ആണ് പരിതികൾ ലഭിച്ചത്. തീർഥാടകർക്ക് കോടതി നിർദേശ പ്രകാരമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ദേവസ്വം ബെഞ്ച് സർക്കാറിനോട് നിർദേശിച്ചു.

എരുമേലിയിൽ സ്വകാര്യ പാർക്കിങ് സ്ഥലത്ത് ഉൾപ്പെടെ അമിത ഫീസ് ഈടാക്കുന്നുവെന്നും ഭക്ഷണ സാധനങ്ങൾക്കും വില ഇരട്ടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയങ്ങളിൽ വിശദീകരണം നൽകാനായി എരുമേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കോടതി സ്വമേധയാ കക്ഷി ചേർത്തു.

അതേസമയം, ശബരിമലയിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീർക്കാനാണ് ശ്രമമെന്ന് സർക്കാർ മറുപടി നൽകി. കോടതി നിർദേശ പ്രകാരം ആവശ്യത്തിന് മൊബൈൽ, പെട്രോളിങ് സംഘത്തെ നിയമിച്ചെന്ന് സർക്കാർ വ്യക്തമാക്കി.

Tags:    
News Summary - Sabarimala: The High Court has received 300 complaints seeking intervention in the inconvenience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.