ശബരിമല: സുപ്രീംകോടതിയുടേത് കേവലം വിധി മാത്രം -ടി.പി. സെന്‍കുമാര്‍

പന്തളം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടേത് ഉത്തരവല്ലെന്നും കേവലം വിധി മാത്രമാണെന്നും ശബരിമല കര്‍മസമിതി അഖിലേന്ത്യ ഉപാധ്യക്ഷന്‍ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. നിയമത്തെ മാനിക്കാതെ പൊലീസും സര്‍ക്കാറും സ്വീകരിച്ച നടപടിയാണ് നിരവധി പേരുടെ ജീവനെടുത്തത്. ആചാര സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ജാതിചിന്തയും വ്യക്തിചിന്തയും മാറ്റി സമാജത്തി​​െൻറ രക്ഷക്കായി പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ കശ്മീരിലെ പണ്ഡിറ്റുകളുടെ അവസ്ഥ കേരളത്തില്‍ ഹിന്ദുക്കള്‍ക്കുണ്ടാകും. നമ്മുടെ കാര്യങ്ങളില്‍ പങ്കെടുക്കാത്തതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. 50 വര്‍ഷം മുമ്പ്​ ചെയ്യേണ്ടതാണ് നമ്മളിപ്പോള്‍ ചെയ്യുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.

Tags:    
News Summary - sabarimala tp senkumar -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.