കൊച്ചി: രണ്ട് യുവതികൾ ശബരിമലയിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ജനുവരി രണ്ടിന ും മൂന്നിനും നടന്ന ഹർത്താലുകളുടെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ് ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ മുൻ ഡി.ജി.പി സെൻകുമാറിെൻറ ഹരജി. റിട്ട. ജസ് റ്റിസ് കുമാർ ചെയർമാനായ ശബരിമല ആക്ഷൻ കൗൺസിൽ എന്ന ദേശീയ സംഘടനയോ വൈസ് പ്രസിഡൻറായ താൻ വ്യക്തിപരമായോ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ല.
എന്നാൽ, താനടക്കം നേതാക്കളെ ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ കേസിലും ഉൾപ്പെടുത്തിയിരിക്കുകയാണ്. ഹർത്താലിെൻറ പേരിലുണ്ടായ അക്രമസംഭവങ്ങളിൽ നടപടി ആവശ്യപ്പെട്ട് തൃശൂർ സ്വദേശി മുകുന്ദൻ നൽകിയ ഹരജിയിലാണ് കേസെടുത്തത്. ഇടത് ദേശീയ സംഘടനകൾ ജനുവരി എട്ടിനും ഒമ്പതിനും ആഹ്വാനംചെയ്ത പണിമുടക്കിെൻറ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ നടപടി.
തന്നോടുള്ള സർക്കാറിെൻറ നടപടികളെല്ലാം വൈരാഗ്യബുദ്ധിയോടെയാണ്. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗമായി ശിപാർശ ചെയ്തെങ്കിലും പല കേസിലും കുടുക്കി നിയമനം നടത്താതെ നീട്ടിക്കൊണ്ടിരിക്കുകയാണെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.