ശബരിമല യുവതിപ്രവേശനം നിരാശജനകം -വെള്ളാപ്പള്ളി

ആലപ്പുഴ: രാത്രിയുടെ മറവിൽ അവിശ്വാസികളായ ആക്​ടിവിസ്​റ്റുകൾ ശബരിമല സന്നിധാനത്ത്​ എത്തിയതും പൊലീസ്​ സുരക്ഷയൊരുക്കിയതും അങ്ങേയറ്റം നിരാശജനകമാണെന്ന്​ എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി ​നടേശൻ. പരിപാവനമായ ശബരിമല സന്നിധാനം വിശ്വാസികൾക്കുള്ള ഇടമാണ്​. അവിടെ ആക്​ടിവിസ്​റ്റുകൾക്ക്​ സ്​ഥാനമില്ല. സുപ്രീംകോടതി വിധി നിരാശജനകമാണെന്നും യോഗം എന്നും വിശ്വാസികൾക്കൊപ്പമാണെന്നും നേരത്തേ വ്യക്​തമാക്കിയിട്ടുണ്ടെന്ന്​ അദ്ദേഹം​ പ്രസ്​താവനയിൽ പറഞ്ഞു.

Tags:    
News Summary - sabarimala Vellappally -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.