കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ സംസ്ഥാന സർക്കാറിന് മുന്നിൽ മറ്റ് പോംവഴികളില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ‘അയോധ്യ, ശബരിമല വിധികളും ഭരണഘടനയും’ വിഷയത്തിൽ ഇ.എം.എസ് പഠനകേന്ദ്രം തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം മത, ജാതി, വർഗ, ലിംഗ ഭേദമെന്യേ എല്ലാവർക്കും ലഭിക്കണമെന്നാണ് സി.പി.എം നിലപാട്. ഭരണഘടനബാധ്യത നിറവേറ്റാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ട്. കോൺഗ്രസ് വോട്ട്രാഷ്ട്രീയം മുന്നിൽ കണ്ടാണ് വിഷയത്തിൽ മലക്കംമറിഞ്ഞത്. വിധി പുനഃപരിശോധിക്കുേമ്പാൾ സാങ്കേതികത്വം മാത്രമാണ് പരിഗണിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.