തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ റിവ്യൂ ഹരജി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ കത്തയച്ചു.
റിവ്യു ഹരജി നൽകേണ്ടതില്ലെന്ന സർക്കാരിെൻറ ഏകപക്ഷീയ തീരുമാനം ഉചിതമായില്ലെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ-സാമൂഹിക-ആധ്യാത്മിക തലത്തിൽ സമഗ്രമായ ആശയ വിനിമയം നടത്തിയതിന് ശേഷം വേണമായിരുന്നു നിലപാടെടുക്കാനെന്നും കത്തിൽ വ്യക്തമാക്കുന്നു.
സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് തെൻറ അഭ്യർത്ഥന. റിവ്യൂ ഹരജി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് സ്വതന്ത്ര നിലപാട് എടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കഴിയേണ്ടതായിരുന്നു. അതിന് കഴിയാത്ത സാഹചര്യമുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്ന് മാധ്യമ റിപ്പോർട്ടുകളിൽ കാണുന്നു. ഈയൊരു അവസ്ഥ ഒഴിവാക്കിയേ മതിയാകൂ എന്നും സുധീരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.