ശബരിമല: കേന്ദ്രം ഓർഡിനൻസിറക്കണം -അയ്യപ്പ സേവസമാജം

തൃശൂർ: ശബരിമല ക്ഷേത്രദർശനത്തിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഓർഡിനൻസ്​ ഇറക്കാൻ കേന്ദ്ര സർക്കാറിനോട്​ അഭ്യർഥിക്കുമെന്ന് ശബരിമല അയ്യപ്പസേവ സമാജം അഖിലേന്ത്യ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ. തങ്ങൾ കോടതിവിധി അംഗീകരിക്കുന്നില്ലെന്നും വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വിധി പുനഃപരിശോധിക്കണം. ക്ഷേത്രകാര്യങ്ങളിൽ ജ്ഞാനമുള്ള വിദഗ്ധരടങ്ങിയ കമീഷൻ രൂപവത്​കരിക്കണം. ശബരിമലയിൽ ഇപ്പോഴത്തെ സ്ഥിതി തുടരാൻ രാഷ്​ട്രപതി, പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകും. ഈ ആവശ്യങ്ങളുന്നയിച്ച്​ കേന്ദ്ര സർക്കാറിന്​ ഭീമഹരജി സമർപ്പിക്കും. ക്ഷേത്രം പൊതുസ്വത്താണ്, വിഗ്രഹത്തിന് ജീവനില്ല, മൂർത്തിക്ക് ഭരണഘടനപരമായ അവകാശങ്ങളില്ല തുടങ്ങിയ കോടതി പരാമർശങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്​ടിക്കും.

ഇതിനെതിരെ നിയമത്തി‍​​​െൻറ വഴിയിലൂടെ മുന്നോട്ടുപോകുകയും സമാധാനപരമായി പ്രതിഷേധിക്കുകയും ചെയ്യും. ശബരിമലയിലെ തീർഥാടക പ്രവാഹത്തെ തടയാൻ ചില ഗൂഢശക്തികൾ പ്രവർത്തിക്കുന്നതായി സംശയിക്കുന്നുണ്ട്​. ഭക്തർക്കെതിരെ സത്യവാങ്മൂലം കൊടുത്ത് സുപ്രീംകോടതിയെ തെറ്റിധരിപ്പിച്ച കേരള സർക്കാറി‍​​​െൻറ നടപടി ഹിന്ദു വിരുദ്ധമാണ്​.

മുഖ്യമന്ത്രി ബുദ്ധിമാനാണ്. ആധ്യാത്മിക സംഘടനകളെയും അയ്യപ്പ ഭക്തരേയും അദ്ദേഹം സമരത്തിലേക്ക് വലിച്ചിഴക്കി​െല്ലന്നാണ് പ്രതീക്ഷ. വിലക്ക് മറികടന്ന് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന യുവതികളെ അയ്യപ്പഭക്തർ തടയുമെന്നും ഈറോഡ് രാജൻ പറഞ്ഞു. സെക്രട്ടറി പി. ഷൺമുഖാനന്ദൻ, തൃശൂർ ജില്ല പ്രസിഡൻറ്​ രാമദാസ മേനോൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Sabarimala Women Entry Ayyappa Seva Samajam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.