സ്ത്രീ പ്രവേശനം: സംഘർഷമുണ്ടായാൽ ഉത്തരവാദി സർക്കാരെന്ന് കെ. സുധാകരൻ

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായാൽ ഉത്തരവാദി സംസ്ഥാന സർക്കാരെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കെ. സുധാകരൻ. ആചാരം ലംഘിച്ച് സ്ത്രീകൾ എത്തിയാൽ വിശ്വസികൾ തടയുമെന്നും സുധാകരൻ വ്യക്തമാക്കി.

കോൺഗ്രസ് വിശ്വാസികളെ പിന്തുണക്കും. വനിതാ പൊലീസ് ശബരിമലയിൽ പ്രവേശിച്ചാൽ അവരെയും വിശ്വാസികൾ തടയുമെന്നും കെ. സുധാകരൻ പറഞ്ഞു. പന്തളം കൊട്ടാരം ഭാരവാഹികളുമായി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Sabarimala Women Entry K Sudhakaran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.