തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ സർക്കാറിന് ഇനിയൊന്നും ചെയ്യാനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്ത്രി കുടുംബം സർക്കാറുമായുള്ള ചർച്ചയിൽ നിന്ന് പിൻമാറിയ കാര്യം അറിയില്ലെന്നും കടകംപള്ളി പറഞ്ഞു.
ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ അഭിപ്രായ സമന്വയത്തിനായി കമീഷനെ നിയമിക്കണമെന്നായിരുന്നു സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, സർക്കാർ വാദം തള്ളിയാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിൽ നിന്നും വിധിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ നൽകുന്ന പുന:പരിശോധന ഹരജിയിൽ മറിച്ചൊരു വിധിയുണ്ടായാൽ അതിനെ സർക്കാർ അംഗീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.