ശബരിമല വിഷയം: സ്വകാര്യ ബിൽ അവതരിപ്പിക്കാനാവില്ലെന്ന് സ്പീക്കർ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാനുള്ള അപേക്ഷ സ്പീക്കർ തള്ളി. അവതരണാനുമായി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം. വിൻസെന്‍റ് എം.എൽ.എ നൽകിയ അപേക്ഷയാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തള്ളിയത്. ബിൽ നിയമപരമായി നിലനിൽക്കില്ല. ബിൽ പരിഗണിച്ചാൽ സുപ്രീംകോടതി വിധിക്കെതിരാവുമെന്നും നിയമസഭക്ക് അതിനുള്ള അധികാരമില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

ശബരിമല യുവതീ പ്രവേശനം വിലക്കുന്നത് സംബന്ധിച്ച അനൗദ്യോഗിക ബിൽ അവതരിപ്പിക്കാനാണ് എം. വിൻസെന്‍റ് സ്പീക്കറുടെ അനുമതി തേടിയത്. ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ഭക്തരെ ഒരു മതവിഭാഗമായി അംഗീകരിക്കലും അവരുടെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, സമ്പ്രദായങ്ങൾ എന്നിവ സംരക്ഷിക്കൽ ബില്ലിന് 2018ൽ അവതരണാനുമായി നിഷേധിച്ചിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Sabarimala Women Entry M Vincent MLA -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.