തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന മുന്‍ നിലപാടില്‍നിന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പിന്നാക്കംപോകുന്നു. മുന്‍ വര്‍ഷങ്ങളിൽനിന്ന് വ്യത്യസ്തമായി മാസപൂജക്ക് നടതുറക്കുേമ്പാൾ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളൊന്നും ഒരുക്കില്ല. നിലവിലെ സൗകര്യങ്ങളില്‍ മുമ്പും സ്ത്രീകള്‍ ശബരിമലയില്‍ വന്നിട്ടുണ്ട്. സന്നിധാനത്ത് വനിത പൊലീസിനെ വിന്യസിപ്പിക്കേണ്ടെന്നും വനിത ജീവനക്കാരെ തൽക്കാലം നിയോഗിക്കേണ്ടതില്ലെന്നുമാണ് ബുധനാഴ്ച ചേർന്ന ദേവസ്വം ബോർഡ് യോഗത്തിെൻറ തീരുമാനം.
നിലവിലെ സാഹചര്യത്തിൽ യുവതികളായ ഭക്തർ കൂട്ടമായി ശബരിമല ദർശനത്തിന് എത്തില്ലെന്നാണ് വിലയിരുത്തൽ. കോടതി വിധിയെ ചോദ്യംചെയ്ത് ചില സംഘടനകൾ റിവ്യൂ ഹരജി സമർപ്പിച്ചിട്ടുണ്ട്. അതിന്മേലുള്ള കോടതിയുടെ നിലപാട് കൂടി കാത്തിരിക്കാമെന്ന വിലയിരുത്തലാണ് ബോർഡിന്. ഇതേ നിലപാടിലേക്ക് തന്നെ സർക്കാറും നീങ്ങുെന്നന്നാണ് സൂചന. ശബരിമലയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ കോടതിയുടെ നിര്‍ദേശമനുസരിച്ചായിരിക്കും കൈക്കൊള്ളുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പത്മകുമാർ പ്രതികരിച്ചു. കോടതി വിധി നടപ്പാക്കുന്നതില്‍ പ്രത്യേക താൽപര്യമോ താൽപര്യമില്ലായ്മയോ ഇല്ല. പതിനെട്ടാം പടിയില്‍ വനിത പൊലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചി
ട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിത പൊലീസിനെ ശബരിമലയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ല. നിലവിലുള്ള സ്ഥിതിഗതികളെല്ലാം ഹൈകോടതിയെ അറിയിക്കും. ശബരിമലയെ സംബന്ധിച്ച് തന്ത്രി സമൂഹം പിതൃസ്ഥാനീയരാണ്. അവരുമായി ചർച്ചക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് കൂടുതൽ ശൗചാലയങ്ങൾ ഒരുക്കും.
പക്ഷേ, സ്ത്രീകൾക്കായി പ്രത്യേക ക്യൂ ഒരുക്കില്ല. സുരക്ഷ സംബന്ധിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട റിേപ്പാർട്ട് പൊലീസിൽനിന്ന് ലഭിച്ചശേഷം അക്കാര്യത്തിൽ നടപടി സ്വീകരിക്കാമെന്നും യോഗം തീരുമാനിച്ചു. ശബരിമല ക്ഷേത്രം തുറക്കുന്നതിന് മുമ്പുള്ള ലേല നടപടികൾ, മേൽശാന്തി നിയമനം ഉൾപ്പെടെ കാര്യങ്ങളും ചർച്ചചെയ്തതായി േദവസ്വം ബോർഡ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.