ബാലുശേരി: യുവതികൾക്കായി അയ്യപ്പ ക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് ബി.ജെ.പി എം.പി സുരേഷ് ഗോപി. കൊളത്തൂർ അദ്വൈതാശ്രമത്തിന്റെ കീഴിലുള്ള ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിനായി റാന്നിയിലോ പരിസര പ്രദേശങ്ങളിലോ സ്ഥലം ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് അഭ്യർഥിക്കും. അല്ലാത്തപക്ഷം വിഷയത്തിൽ സമാനമനസ്കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.