ശബരിമല: സമവായ ചർച്ചയിൽ നിന്ന് പന്തളം രാജകുടുംബവും തന്ത്രി കുടുംബവും പിന്മാറി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സംസ്ഥാന സർക്കാറിന്‍റെ സമവായ ചർച്ചയിൽ നിന്ന് പന്തളം രാജകുടുംബവും തന്ത്രി കുടുംബവും പിന്മാറി. കണ്ഠരര് മോഹനരര് ആണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചർച്ചയിൽ നിന്ന് പിന്മാറിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്. എൻ.എസ്.എസ് നേതൃത്വവുമായി നടത്തിയ കൂടിയാലോചനക്ക് ശേഷമാണ് പുതിയ തീരുമാനമെന്നാണ് വിവരം.

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ തന്ത്രി കുടുംബം പുനഃപരിശോധനാ ഹരജി നൽകുന്നുണ്ട്. ഈ ഹരജിയിൽ തീർപ്പ് വന്നിട്ടേയുള്ളൂ സർക്കാറുമായി ചർച്ചയെന്ന് കണ്ഠരര് മോഹനരര് മാധ്യമങ്ങളോട് പറഞ്ഞു. തുലാമാസ പൂജാ സമയത്ത് വനിതാ പൊലീസിനെ മലകയറ്റുന്നത് ആചാരലംഘനമാണെന്നും കണ്ഠരര് മോഹനരര് വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ സർക്കാറുമായി ചർച്ചക്കില്ലെന്ന് പന്തളം രാജപ്രതിനിധി ശശികുമാര വർമ വ്യക്തമാക്കി. സർക്കാറുമായി ചർച്ചക്ക് തൽകാലം പ്രസക്തിയില്ല. പ്രഥമ പരിഗണന പുനഃപരിശോധനാ ഹരജിക്കാണ്. ഹരജിയുടെ കാര്യത്തിൽ തീരുമാനമായ ശേഷം ചർച്ചയുടെ കാര്യം ആലോചിക്കാം. വിഷയത്തിൽ നിർവാഹകസമിതി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും ശശികുമാര വർമ പറഞ്ഞു.

സെപ്​തംബർ 28നാണ്​ ശബരിമല സ്​ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്​. വിധി പുറത്ത്​ വന്നതിന്​ പിന്നാലെ വലിയ പ്രതിഷേധങ്ങൾ സംസ്ഥാനത്ത്​ ഉയർന്നിരുന്നു. പന്തളം രാജകുടുംബത്തോടൊപ്പം തന്ത്രി കുടുംബവും എതിർപ്പുമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് സമവായ ചർച്ചക്ക് സംസ്ഥാന സർക്കാർ തയാറായത്.

തന്ത്രി കുടുംബത്തെ പ്രതിനിധികരിച്ച്​ കണ്​ഠരര്​ രാജീവരര്​, കണ്​ഠരര്​ മോഹനരര്​, മഹേഷ്​ മോഹനരര്​ എന്നിവരെയാണ് ചർച്ചയിലേക്ക് ക്ഷണിച്ചത്. കൂടാതെ പന്തളം രാജകുടുംബവും തിരുവിതാംകൂർ ദേവസ്വം ബോർഡ്​ അംഗങ്ങളും ചർച്ചയിൽ പ​െങ്കടുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

Tags:    
News Summary - Sabarimala Women Entry Thanthri Kutumbam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.