തൃശൂർ: കൂടുതൽ യുവതികൾ ശബരിമലയിലെത്തുമെന്ന് 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' ഫേസ്ബുക്ക് കൂട്ടായ്മ. ഈ കൂട്ടായ്മയിലൂടെ പരിചയപ്പെട്ട ബിന്ദുവും കനകദുർഗയുമാണ് നേ രത്തേ സന്നിധാനത്തിലെത്തിയത്. മകരവിളക്ക് ദിവസമായ 14ന് മുമ്പു തന്നെ രണ്ട് യുവതികളെ ക ൂടി സന്നിധാനത്തെത്തിക്കാനാണ് കൂട്ടായ്മയുടെ നീക്കം. തൃശൂർ, എറണാകുളം ജില്ലകളിൽ നിന് ന് അഞ്ച് പുരുഷന്മാർ ഇവരെ അനുഗമിക്കും. ദർശനം വീഡിയോയിൽ ചിത്രീകരിക്കുന്നതിനും മറ്റുമായാണ് പുരുഷന്മാർ അനുഗമിക്കുന്നത്. യാത്രാപദ്ധതി തീരുമാനിച്ചുകഴിഞ്ഞു.
കൂടാതെ, മകരവിളക്കിനുശേഷം ശബരിമലയിൽ തിരക്ക് കുറയുേമ്പാൾ മുപ്പതോളം യുവതികളും 100 പുരുഷന്മാരുമടങ്ങുന്ന സംഘം സന്നിധാനത്തേക്ക് തിരിക്കും. യുവതീപ്രവേശനത്തിന് തുടർച്ചയുണ്ടാകാനും ഇവർ സന്നിധാനത്തിലെത്തുന്നത് സാധാരണ സംഭവമായി കാണാൻ എല്ലാവരേയും പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് യുവതികളെ ശബരിമലയിലെത്തിക്കുന്ന ദൗത്യം ഏറ്റെടുക്കുന്നതെന്നും കൂട്ടായ്മയുടെ കോ ഓഡിനേറ്ററായ ശ്രേയസ് കണാരൻ പറഞ്ഞു. ഫേസ്ബുക്ക് കൂട്ടായ്മയിലെ യുവതികളെല്ലാം അയ്യപ്പദർശനത്തിന് വേണ്ടി ആഗ്രഹിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയിലേക്ക് തിരിച്ച പല യുവതികളുടെയും ശ്രമം പരാജയപ്പെടുന്ന സാഹചര്യത്തിലാണ് നവംബർ നാലിന് 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫേസ്ബുക്ക് കൂട്ടായ്മ രൂപപ്പെട്ടത്. ഡിസംബർ 23ന് ശബരിമലയിലേക്ക് തിരിച്ച മനിതി സംഘത്തിനൊപ്പം സന്നിധാനത്തിലെത്താനായിരുന്നു കൂട്ടായ്മയുടെ തീരുമാനം. ഇത് വിജയിക്കാത്തതിനെ തുടർന്നാണ് ബിന്ദുവും കനകദുർഗയും ഡിസംബർ 24ന് മലകയറിയതും പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങിയതും. മലയാള മാസം ഒന്നിന് തിരിച്ചുവരുമെന്ന പ്രഖ്യാപനത്തോടെയാണ് മനിതി സംഘം തിരിച്ചുപോയതെങ്കിലും യുവതിപ്രവേശനം സാധ്യമായ സാഹചര്യത്തിൽ ഇനി മനിതി സംഘം തിരിച്ചെത്തില്ലെന്നാണ് അറിയുന്നത്.
അതേസമയം, ആദിവാസി-ദലിത് യുവതികളുടെ നേതൃത്വത്തിൽ ജനുവരി ആദ്യവാരം ശബരിമലയിലേക്ക് തിരിക്കാനുള്ള നീക്കം വേണ്ടെന്നുവെച്ചു. യുവതികൾ പ്രവേശിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് നീക്കം ഉപേക്ഷിച്ചത്. മകരവിളക്ക് ദിവസമായ ജനുവരി 14ന് പമ്പയിൽ തന്ത്രസമുച്ചയം കത്തിച്ച് ഇവർ പ്രതിഷേധിക്കും.യുവതികൾ കയറിയതിനെ തുടർന്ന് നടയടച്ച് ശുദ്ധികലശം നടത്തേണ്ട വിധികൾ തന്ത്രസമുച്ചയത്തിലാണ് വിശദീകരിക്കുന്നത്. അതിനാലാണ് തന്ത്രസമുച്ചയം കത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.