കൊച്ചി: ശബരിമല ദര്‍ശനം സാധ്യമാകുംവരെ മാല ഉൗരാതെ വ്രതം തുടരുമെന്ന പ്രഖ്യാപനവുമായി വാർത്തസമ്മേളനം നടത്തിയ യുവതികൾ നാമജപ പ്രതിഷേധത്തെത്തുടർന്ന് ഒരു മണിക്കൂറിലധികം എറണാകുളം പ്രസ്ക്ലബിൽ കുടുങ്ങി. അനുകൂല സാഹചര്യം ഉണ്ടായാൽ മാത്രമേ മലകയറൂ എന്നും രക്തം ചിന്തി ദർശനത്തിനില്ല എന്നും വ്യക്തമാക്കിയിട്ടും മാലയൂരാതെ വിടില്ലെന്നായി സമരക്കാർ. തുടർന്ന് പ്രസ്ക്ലബ് റോഡിൽ ഒന്നരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഒടുവിൽ പൊലീസ് വലയം തീർത്ത് യുവതികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ശബരിമലയിൽ ഭക്തരെ അറസ്റ്റ് ചെയ്തതിനെതിരെ നേരത്തേ െഎ.ജി ഒാഫിസിലേക്ക് മാർച്ച് നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നവരാണ് പ്രസ്ക്ലബിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. ശരണംവിളികളുമായി യുവതികളടക്കം റോഡിൽ തടിച്ചുകൂടിയതോടെ പരിസരം സംഘർഷഭരിതമായി. ഇവരെ നിയന്ത്രിക്കാൻ അമ്പതോളം പൊലീസുകാർ ഉണ്ടായിരുന്നെങ്കിലും യുവതികൾക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല.
രേഷ്മ നിഷാന്ത്, വി.എസ്. ധന്യ, ഷനില സതീഷ് എന്നിവരാണ് വാർത്തസമ്മേളനത്തിന് എത്തിയത്. ഏറെ പണിപ്പെട്ട് യുവതികളെ പൊലീസ് പ്രസ്ക്ലബിന് പുറത്തേക്ക് കൊണ്ടുവരുേമ്പാഴും വ്രതം അവസാനിപ്പിച്ച് മാലയൂരിയിേട്ട പോകാവൂ എന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഒടുവിൽ പൊലീസ് ഏറെ പണിപ്പെട്ടാണ് യുവതികളെ പുറത്തെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.