ശബരിമല: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ ഞായറാഴ്ച വൈകീട്ട് മാളികപ്പുറത്തുനിന്ന് സന്നിധാനത്തേക്ക് അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത് നടന്നു. ആദ്യം അമ്പലപ്പുഴ സംഘത്തിന്‍െറയും തുടര്‍ന്ന് ആലങ്ങാട് യോഗത്തിന്‍െറയും ശീവേലിയാണ് നടന്നത്. വൈകീട്ട് നട തുറന്ന ശേഷം മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരി മണിമണ്ഡപത്തില്‍നിന്ന് തിടമ്പ് പൂജിച്ച് സമൂഹപ്പെരിയോനു നല്‍കി.
കര്‍പ്പൂര വിളക്കുകളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെയാണ് തിടമ്പ് പതിനെട്ടാം പടിക്കലേക്ക് എഴുന്നള്ളിച്ചത്. അയ്യപ്പന്മാരും മാളികപ്പുറങ്ങളും പങ്കെടുത്തു. പതിനെട്ടാം പടി കഴുകി വൃത്തിയാക്കിയാണ് പടിയില്‍ കര്‍പ്പൂരാഴി നടത്തിയത്. തുടര്‍ന്ന് ക്ഷേത്രത്തിനു പ്രദക്ഷിണംവെച്ച് മാളികപ്പുറത്തേക്ക് മടങ്ങി.
തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ കണ്ട് വണങ്ങി തീര്‍ഥാടനത്തിനു സമാപനം കുറിച്ച് സംഘങ്ങള്‍ മലയിറങ്ങി.
പടിപൂജ ഇന്ന് മുതല്‍
ശബരിമല: തീര്‍ഥാടന കാലത്തെ വലിയ തിരക്കുമൂലം നിര്‍ത്തിവെച്ചിരുന്ന പടിപൂജ തിങ്കളാഴ്ച പുനരാരംഭിക്കും. 19വരെ പടിപൂജയുണ്ടാകും. പൂങ്കാവനത്തിലെ 18 മലകള്‍ക്കും അതിലെ ദേവതകള്‍ക്കും അയ്യപ്പനും പ്രത്യേകം പൂജകള്‍ കഴിക്കുന്നതാണ് പടിപൂജയുടെ സങ്കല്‍പം.
ദീപാരാധനക്കു ശേഷമാണ് പടിപൂജ ആരംഭിക്കുക. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മികത്വത്തിലാണ് പടിപൂജ നടക്കുക. പടികളില്‍ പട്ടുവിരിച്ച് നിലവിളക്കും ഒരുക്കുകളും വെച്ചാണ് പൂജ. തന്ത്രിയും മേല്‍ശാന്തിയും പരികര്‍മികളും പടികയറി ശ്രീകോവിലിലത്തെി അയ്യപ്പന് പായസം നിവേദിക്കുന്നതോടെ പടിപൂജ പൂര്‍ത്തിയാകും. പടിപൂജ നടക്കുന്ന സമയം അയ്യപ്പന്മാര്‍ക്ക് പടി കയറാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.