മലപ്പുറം: സംസ്ഥാനത്ത് യു.ഡി.എഫ് ആത്മവിശ്വാസത്തിലാണെന്നും 20 സീറ്റും വ്യക്തമായ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലപ്പുറം പാണക്കാട് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
ജനം തെരഞ്ഞെടുപ്പിനായി കാത്തുനിൽക്കുകയായിരുന്നു. രാജ്യത്ത് അധികാര മാറ്റം ആവശ്യമാണ്. ഇന്ത്യയിൽ ഇപ്പോൾ കാണുന്ന പ്രതിഭാസം ഇൻഡ്യ മുന്നണിക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമാണെന്നും എല്ലാ സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം പാണക്കാട് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം. പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും. മലപ്പുറത്ത് രണ്ട് ലക്ഷത്തിലധികം വേട്ടിന്‍റെ ഭൂരിപക്ഷമുണ്ടാവും. കോണഗ്രസ് കൂടുതൽ സീറ്റുകൾ നേടിയാലെ രാജ്യത്ത് കാര്യമുള്ളു. ഇൻഡ്യ മുന്നണി അധികാരത്തിൽ വന്ന് ഇന്ത്യയെ രക്ഷിക്കണം. സമസ്ത വിഷയത്തിൽ ബന്ധപ്പെട്ട നേതാക്കൾ കൃത്യമായ നിലപാടുകൾ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിനു അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് മലപ്പുറം ലോക്സഭ മണ്ഡലം സ്ഥാനാർഥിയും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. യു.ഡി.എഫിന് വൻ വിജയമുണ്ടാകുമെന്നും കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജനും അവരുടെ മുന്നണിയും ഉണ്ടാക്കുന്ന അവിശുദ്ധ കൂട്ട് കെട്ട് ജനം ചർച്ച ചെയ്യട്ടെയെന്നും എല്ലാം ജനത്തിന് മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.