മണ്ണാർക്കാട്: കുന്തിപ്പുഴയിലെ യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിെൻറ കൊലപാതകത്തിൽ അന്വേഷണം പുരോഗതിയിലാണെന്നും 45 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും സർവകക്ഷി യോഗത്തിൽ പൊലീസിെൻറ ഉറപ്പ്. ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.
ഷൊർണൂർ ഡിവൈ.എസ്.പി മുരളീധരനാണ് യോഗം വിളിച്ചത്. സർക്കാറും പൊലീസും കേസ് അതിഗൗരവത്തോടെയാണ് കാണുന്നതെന്നും മണ്ണാർക്കാട്ടെ ഗുണ്ടാപ്രവർത്തനം രാഷ്ട്രീയക്കാർ ഇടപെടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഒരാഴ്ചക്കകം അവസാനിപ്പിക്കാൻ കഴിയുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ്, സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടു. ഏത് അന്വേഷണവുമായും സഹകരിക്കാമെന്ന് സി.പി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.