???? ??????? ???????? ??????? ?????????????? ???????????? ??????? ??????? ???????? ??????????

സാഹിത്യത്തെ അതിന്‍െറ വഴിക്ക് വിടും –മുഖ്യമന്ത്രി

തൃശൂര്‍: സാംസ്കാരിക വകുപ്പിന് കീഴിലെ വിവധ അക്കാദമികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാഹിത്യത്തെ അതിന്‍െറ വഴിക്കുതന്നെ വിടണമെന്നതാണ് സര്‍ക്കാര്‍ നിലപാട് എന്ന് അദ്ദേഹം വ്യക്തമാക്കി.  കേരള സാഹിത്യ അക്കാദമിയുടെ ഒരു വര്‍ഷം നീളുന്ന അറുപതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

അക്കാദമിക്ക് കീഴില്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ എഴുത്തുകാരുടെ പേരില്‍ സാംസ്കാരിക സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുമെന്ന് അദ്ദേഹം പറഞ്ഞു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇവയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകും. വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള വേദികള്‍ കുറഞ്ഞുവരുന്ന കാലത്ത് അടിസ്ഥാനതലത്തിലുള്ള  സംവാദങ്ങള്‍ക്ക് ഈ സ്ഥാപനങ്ങള്‍ വേദിയാക്കും.

ജനങ്ങള്‍ക്കെതിരായ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് ജനങ്ങളുടെ അനുമതിയുണ്ടാക്കിയെടുക്കാനുള്ള ഉപകരണമായി കലാ-സാംസ്കാരിക രംഗം ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ തിരിച്ചറിവ് ഉള്‍ക്കൊണ്ടാണ് സര്‍ക്കാറിന്‍െറ സാംസ്കാരിക നയം രൂപപ്പെടുത്തിയത്. രാജ്യത്തിന്‍െറ സാംസ്കാരിക വൈവിധ്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ ശ്രമങ്ങള്‍ ആപത്കരമായി ശക്തിപ്പെടുന്നതിന്‍െറ സൂചനകളാണ് ഗോവിന്ദ് പന്‍സാരെ, കല്‍ബുറഗി, നരേന്ദ്ര ദബോല്‍ക്കര്‍ തുടങ്ങിയ എഴുത്തുകാര്‍ വധിക്കപ്പെട്ടതിലൂടെ കാണുന്നത്. യു.ആര്‍. അനന്തമൂര്‍ത്തിക്ക് പാകിസ്താനിലേക്ക് പോകാനുള്ള ടിക്കറ്റ് അയച്ചുകൊടുത്ത അസഹിഷ്ണുതയുടെ ശക്തികളാണിവിടെയുള്ളത്. അവര്‍ മതാടിസ്ഥാനത്തില്‍ ഏകശിലാരൂപമായ മതാധിപത്യം അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നത്.

ഇക്കാലത്ത് എഴുത്തുകാരന്‍െറ എഴുതാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടം സാഹിത്യ അക്കാദമിയെപ്പോലുള്ള പൊതുസംവിധാനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. വിവിധ അക്കാദമി പ്രവര്‍ത്തനത്തെ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍ മികച്ച അക്കാദമിയായി കേരള സാഹിത്യ അക്കാദമിയെ തെരഞ്ഞെടുത്തത് നമുക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ്. അക്കാദമിക്ക് ലഭിച്ച അപൂര്‍വ ഗ്രന്ഥങ്ങള്‍ സംരക്ഷിക്കാനും പരിഭാഷപ്പെടുത്തി പുതുതലമുറയിലേക്കത്തെിക്കാനുമുള്ള ജാഗ്രത അക്കാദമിക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യം എത്തിപ്പെടാത്ത മേഖലയിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ് വര്‍ഷം നീളുന്ന പ്രവര്‍ത്തനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - sahithya acadamy pinaray vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.