തൃശൂർ: കേരള സാഹിത്യ അക്കാദമിയിൽ മാനദണ്ഡം പാലിക്കാതെ നിയമിച്ചത് 30 താൽക്കാലിക ജോലിക്കാരെ. 20 സ്ഥിരം ജോലിക്കാർ മാത്രമുള്ളിടത്താണ് ഇതിെൻറ ഒന്നര ഇരട്ടി താൽക്കാലികക്കാർ ദീർഘകാലമായി തുടരുന്നത്.എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് അധികൃതർ അക്കാദമിയിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. നിയമനങ്ങളിൽ ഗുരുതര നടപടിക്രമ ലംഘനം നടന്നതായി ചൂണ്ടിക്കാട്ടി അധികൃതർ വിശദ രേഖ എംേപ്ലായ്മെൻറ് ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്.
30 ജീവനക്കാർ വേണ്ടിടത്ത് 10 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. 20 സ്ഥിരം ജീവനക്കാർക്ക് പുറമെ 15 പേർ ദിവസവേതനാടിസ്ഥാനത്തിലും 15 പേർ കരാർ അടിസ്ഥാനത്തിലുമാണുള്ളത്. ഇതിൽ അഞ്ചുപേരെ സ്ഥിരപ്പെടുത്താനുള്ള ശിപാർശ വകുപ്പിന് സമർപ്പിച്ച് കാത്തിരിക്കുകയാണ്. ഇത്തരത്തിൽ കാലാകാലങ്ങളായി ശിപാർശകൾ മുഖേന സ്ഥിരപ്പെടുത്തിയവർ അക്കാദമിയിൽ ഏറെയാണ്.
താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് തസ്തികകൾ ഒഴിച്ചിടുന്നതെന്നാണ് ആക്ഷേപം. മൂന്നുമാസം കൂടുേമ്പാൾ എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് അധികൃതരെ അറിയിച്ച് ഒഴിവുള്ള തസ്തികകളിൽ നിയമന നടപടികൾ സ്വീകരിക്കണമെന്നാണ് കേന്ദ്ര നിയമമായ കംപൽസറി നോട്ടിഫിക്കേഷൻ വേക്കൻസീസ് ആക്ട് (സി.എൻ.വി) അനുശാസിക്കുന്നത്. നിർവാഹക സമിതിയും സർക്കാറും അംഗീകരിച്ചാൽ പോലും നിയമനം എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് വഴി മാത്രമേ നടത്താനാവൂ.
ആവശ്യമായ ഉദ്യോഗാർഥികളെ കിട്ടുന്നില്ലെങ്കിൽ മാത്രം എംേപ്ലായ്മെൻറ് ഓഫിസറുടെ നിരാക്ഷേപ പത്രത്തിെൻറ അടിസ്ഥാനത്തിൽ നടപടിക്രമം പാലിച്ച് നിയമനം നടത്താം. 2013 മുതൽ ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. പകരം താൽക്കാലികക്കാരെ എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് വഴിയല്ലാതെ നിയമിക്കുന്നതായി പരിശോധന നടത്തിയ ഉദ്യോഗസ്ഥൻ കണ്ടെത്തി. താൽക്കാലികമായി കയറി സ്ഥിരനിയമനം നേടിയവർ ഏറെയാണ്. ഇത് ഗുരുതര നടപടിക്രമ ലംഘനമാണ്.
അക്കാദമി ചില തസ്തികകളിൽ നിയമനം നടത്തിയതിൽ അധികൃതരിൽനിന്ന് സാധൂകരണം വാങ്ങിയിട്ടില്ലെന്ന് മാത്രമല്ല, എംേപ്ലായ്മെൻറ് എക്സ്ചേഞ്ചിനെ വിവരം അറിയിച്ചിട്ടുമില്ല. പുസ്തകശാലയിൽ ദിവസവേതനാടിസ്ഥാനത്തിൽ രണ്ടുപേരെ നിയമിച്ചത് നിർവാഹക സമിതി തീരുമാനം പോലുമില്ലാതെയാണെന്ന് എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് അന്വേഷണ ഉദ്യോഗസ്ഥെൻറ പരിശോധനക്കുറിപ്പ് വെളിപ്പെടുത്തുന്നു. ചട്ടലംഘനത്തിന് അക്കാദമി കാരണം ബോധിപ്പിക്കണമെന്നും ഒഴിവുകൾ സ്ഥിരനിയമനത്തിന് റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെടുന്ന റിപ്പോർട്ടാണ് എംേപ്ലായ്മെൻറ് ഉദ്യോഗസ്ഥർ തുടർനടപടിക്കായി സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.