കണ്ണൂർ: മണലാരണ്യത്തിലെ ജീവിതത്തിൽ ബാക്കിയായ ചെറിയ തുകയുടെ കടം. ആ കടത്തിെൻറ പ േരിൽ രണ്ടു പതിറ്റാണ്ടിനുശേഷം അവർ കണ്ടുമുട്ടി. കണ്ണൂർ മുണ്ടേരി ചാപ്പയിലെ അബ്ദുൽ സ ലാമും മലപ്പുറം തിരൂർ ബീരാൻചിറ കണ്ണിയത്ത് സെയ്തൂട്ടി എന്ന ഉണ്ണിയും തമ്മിലുള്ള കൂടിക്കാഴ്ച ഉറവ വറ്റാത്ത നന്മയുടെ വിളംബരം കൂടിയായി.
1998 - 2000 കാലത്ത് ഷാർജയിൽ ഒന്നിച്ചായിരുന്നു സെയ്തൂട്ടിയും സലാമും. അന്ന് സലാമിൽ നിന്ന് കുറച്ചുതുക സെയ്തൂട്ടി കടമായി വാങ്ങി. അത് തിരിച്ചുനൽകുന്നതിനുമുമ്പ് സലാം ഗൾഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി. വൈകാതെ സെയ്തൂട്ടിയും പ്രവാസം മതിയാക്കി. വാങ്ങിയ പണം തിരിച്ചുനൽകാനുള്ള സാഹചര്യം ഒത്തുവന്നപ്പോൾ നാട്ടിൽ സലാമിെന കണ്ടെത്താനുള്ള വിലാസമോ മറ്റു വിവരങ്ങളോ െസയ്തൂട്ടിയുടെ പക്കലുണ്ടായിരുന്നില്ല. ബാക്കിയായ കടത്തെ ചൊല്ലിയുള്ള നീറ്റൽ പങ്കുവെച്ചപ്പോൾ സുഹൃത്തുക്കളാണ് സമൂഹ മാധ്യമങ്ങൾ വഴി അന്വേഷിക്കാൻ സെയ്തൂട്ടിയോട് നിർദേശിച്ചത്.
അതേക്കുറിച്ച് ഒന്നുമറിയാത്ത സെയ്തൂട്ടി മകൻ ഷാജഹാെൻറ സഹായത്തോടെ വോയ്സ് ക്ലിപ് തയാറാക്കി വാട്സ് ആപ്പിൽ ഇട്ടു. വൈറലായ വോയ്സ് ക്ലിപ് ഒടുവിൽ മടിക്കേരിയിൽ ബിസിനസ് ചെയ്യുന്ന സലാമിെൻറ ഫോണിലുമെത്തി. അങ്ങനെ ഇരുവരും ഫോണിൽ സംസാരിച്ച് പരസ്പരം തിരിച്ചറിഞ്ഞു. കടം വീട്ടാനുള്ള തുകയുമായി വെള്ളിയാഴ്ച രാവിലെ കണ്ണൂരിലെത്തിയ സെയ്തൂട്ടിയെയും മകൻ ഷാജഹാനെയും സലാം റെയിൽവേ സ്റ്റേഷനിലെത്തി സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു.
കോഴിക്കറിയും പത്തിരിയും വിളമ്പിയ പ്രാതലിനൊപ്പം രണ്ടു പതിറ്റാണ്ടിനപ്പുറത്തെ ഓർമകൾ അവർ പങ്കുവെച്ചു. സെയ്തൂട്ടിയുടെ കണ്ണുനിറഞ്ഞു. സലാമിെൻറ കണ്ഠമിടറി. കണ്ണടയുേമ്പാൾ കടം ബാക്കിയാക്കരുതെന്ന പ്രാർഥന പടച്ചവൻ കേട്ടുവെന്ന് സെയ്തൂട്ടി. തിരികെ കിട്ടിയ പണമല്ല, ഇത്രയും കാലം അത് കൂട്ടുകാരൻ ഓർത്തുവെച്ചതും തന്നെ കാണാൻ വന്നതിലുമാണ് സന്തോഷമെന്ന് സലാം.
തിരൂരിലെ വീട്ടിലേക്ക് സലാമിനെയും കുടുംബത്തെയും ക്ഷണിച്ചാണ് ഇവർ ഉച്ചയോടെ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.