തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ജീവനൊടുക്കിയ സംഭവത്തിൽ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്നും സ്ഥാനത ്തുനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ നടപടികൾ സ്തംഭ ിപ്പിച്ചു.
കെ.എം. ഷാജിയുടെ അടിയന്തരപ്രമേയ നോട്ടീസിൽ ശ്യാമളയെക്കുറിച്ച് പരാമ ർശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയെൻറ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം നട ുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുകയായിരുന്നു. അരമണിക്കൂർ സ്പീക്കർ സഭ നിർ ത്തിെവച്ചുവെങ്കിലും പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷം ശ്യാമളക്കെതിരെ കേെസടുക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ, ധനാഭ്യർഥന ചർച്ച കൂടാതെ പാസാക്കി തിങ്കളാഴ്ച സഭ പിരിഞ്ഞു.
വിഷയത്തിൽ സി.പി.എമ്മോ അല്ലയോ എന്ന് നോക്കാതെ ആര് തെറ്റ് ചെയ്താലും കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പൊലീസിെൻറ ഗൗരവ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനാകും. അതിൽ തെറ്റുകാരാണെന്ന് കാണുന്നവർക്കെതിെര നടപടിയുണ്ടാകും. സി.പി.എമ്മുകാരായി പോയതുകൊണ്ട് അവരെ ക്രൂശിച്ചുകളയാമെന്നാണ് പ്രതിപക്ഷ നിലപാട്. നിക്ഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എമ്മിലെ വിഭാഗീയതയാണ് ഇതിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പത്ത് വർഷം തടവ് കിേട്ടണ്ട പി.കെ. ശ്യാമളയെ രക്ഷിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൺെവൻഷൻ സെൻററിന് ഉടൻ ലൈസൻസ് നൽകണമെന്നും ചെയർപേഴ്സനെതിരെ കേെസടുക്കണമെന്നും കെ.എം. ഷാജിയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.