കൊച്ചി: യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ സി.പി.എം മുന്‍ കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി. ഹരജിയില്‍ സര്‍ക്കാറിന്‍െറ നിലപാട് തേടിയ സിംഗ്ള്‍ബെഞ്ച് കേസ് വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
എറണാകുളം വെണ്ണല ബംഗ്ളാവ് വില്ലയില്‍ ജൂബി പൗലോസിന്‍െറ പരാതിയിലാണ് പാലാരിവട്ടം പൊലീസ് സക്കീറിനെതിരെ കേസെടുത്തത്. മൂന്നാം പ്രതിയായ കങ്ങരപ്പടിയിലെ ഡയറി പ്ളാന്‍റ് ഉടമ ഷീല തോമസും ജൂബി പൗലോസും പങ്കാളികളായ ഡയറി പ്ളാന്‍റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഷീലയുടെ ആവശ്യപ്രകാരം ജൂബിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയന്‍െറ ആളാണെന്ന് പറഞ്ഞു വ്യവസായിയായ യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുത്ത കേസില്‍ നേരത്തെ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് കറുകപ്പിള്ളി സിദ്ദീക്കാണ് കേസിലെ രണ്ടാം പ്രതി. ഷീലാ തോമസ്, കണ്ടാലറിയുന്ന മറ്റൊരാള്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.