സലിംകുമാറിന്റെ പ്രസ്താവന തെറ്റ്: ധനസഹായം ഉറപ്പാക്കുകയാണ് ചെയ്തതെന്ന് സംസ്ഥാന ഹെല്‍ത്ത് ഏജന്‍സി

തിരുവനന്തപുരം:  ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രോഗികള്‍ക്കായി നടപ്പാക്കിയ ധനസഹായം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന നടന്‍ സലിംകുമാറിന്റെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന ഹെല്‍ത്ത് ഏജന്‍സിയും സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും (കെ സോട്ടോ) അറിയിച്ചു.

അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് കാരുണ്യ പദ്ധതി വഴി അഞ്ച് ലക്ഷം രൂപ ധനസഹായം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്നില്ല. കാസ്പ് പദ്ധതി വഴി അര്‍ഹരായവര്‍ക്ക് 5 ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം നല്‍കിവരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ക്കാണ്.

കാസ്പ് പദ്ധതിയില്‍ ഉള്‍പെടാത്ത, എ.പി.എല്‍, ബി.പി.എല്‍ വ്യത്യസമില്ലാതെ മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം വരുന്ന എല്ലാ കുടുംബങ്ങള്‍ക്കും രണ്ട് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ ആനുകൂല്യവും ലഭ്യമാണ്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപവരെ ചികിത്സാ ആനുകൂല്യം ഇപ്പോള്‍ നല്‍കുന്നുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും തെറ്റാണ്.

Tags:    
News Summary - Salimkumar's statement is wrong: The state health agency said it was to ensure funding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.