തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ കെ.പി.സി.സിയുടെ ജനകീയ പ്രക്ഷോഭയാത്ര സമരാഗ്നിക്ക് വ്യാഴാഴ്ച പുത്തരിക്കണ്ടം മൈതാനിയിലെ ഉമ്മൻ ചാണ്ടി നഗറില്‍ സമാപനം. വൈകീട്ട് അഞ്ചിന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സച്ചിന് പൈലറ്റ് മുഖ്യാതിഥിയാകും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഴുവന്‍ മുതിര്‍ന്ന നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. കാസർകോട്ടുനിന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്ത യാത്ര 14 ജില്ലകളിലും പര്യടനം പൂർത്തിയാക്കിയാണ് തലസ്ഥാനത്ത് എത്തിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിസംഘത്തിന്റെയും നവകേരള സദസ്സിന് ബദൽ എന്ന നിലയിലായിരുന്നു യാത്ര.
നവകേരള സദസ്സിൽ ഇടം ലഭിച്ചില്ലെന്ന് പ്രതിപക്ഷം ഉയർത്തിക്കാട്ടുന്ന പ്രയാസങ്ങൾ നേരിടുന്ന വിവധ ജനവിഭാഗങ്ങളെ സംഗമം ഒരുക്കിയും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തുമായിരുന്നു സമരാഗ്നി യാത്രയുടെ പര്യടനം. കേരളീയ സമൂഹത്തിന്റെ പ്രശ്നങ്ങൾ ആഴത്തില്‍ തൊട്ടറിയാനും കേട്ടറിയാനും സാധിച്ചെന്നും അത് ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.