തിരുവനന്തപുരം: മുജാഹിദ് സമ്മേളന പ്രചാരണഭാഗമായി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നടത്തിയ പ്രസ്താവന അനുചിതവും സുന്നി ആശയത്തെ അവമതിക്കലുമാണെന്ന് സമസ്ത നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മുജാഹിദുകൾ വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ നവോത്ഥാനമുണ്ടാക്കിയതെന്ന പ്രസ്താവന ശരിയല്ലെന്നും കേരളത്തില്‍ സമാധാന അന്തരീക്ഷം വളര്‍ത്തിയതും തൗഹീദ് പരിചയപ്പെടുത്തിയതും മുജാഹിദ് പ്രസ്ഥാനമാണെന്ന് ഇ.ടിയെ പോലുള്ളൊരു നേതാവ് പറയാൻ പാടില്ലെന്നും നേതാക്കൾ പറഞ്ഞു. ഇത്തരം പല പ്രസ്താവനകളും അടിക്കടി ആവര്‍ത്തിച്ചതിന് ഇ.ടിയെ സമസ്ത നേതാക്കള്‍ പലതവണ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.
തീവ്രവാദ ചിന്തകള്‍ ലോകത്ത് വളര്‍ത്തി ഇസ്ലാമിന് അപരിഹാര്യ നഷ്ടം വരുത്തിെവച്ചത് സലഫികളാണെന്ന് ലോകം അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്.
ഒരു വലിയ ജനവിഭാഗത്തെ അപമാനിക്കുന്നവിധത്തിലും ആശയത്തെ ചെറുതാക്കുന്നരീതിയിലും നടത്തുന്ന പ്രസ്താവന തിരുത്തുകയും സലഫി വക്താവായത് ഒഴിവാക്കേണ്ടതാണെന്നും എം.എം. മുഹ്യുദ്ദീന്‍ മുസ്ലിയാര്, എ.വി. അബ്ദുറഹ്മാന് മുസ്ലിയാര്, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ നദ്വി, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, പുത്തനഴി മൊയ്തീന് ഫൈസി, കോട്ടപ്പുറം അബ്ദുല്ല, കെ. മോയിന്‍ കുട്ടി, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവർ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.