കോഴിക്കോട്: സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാനാകില്ലെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ. വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ലീഗിന്റെയും ലീഗ് സമസ്തയുടേതുമാണെന്ന സമസ്ത വൈസ് പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്ലിയാരുടെ അഭിപ്രായം വ്യക്തിപരമാണ്.
അതേക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണം. പ്രസിഡന്റും ജന. സെക്രട്ടറിയും പറയുന്നതാണ് സമസ്തയുടെ ഔദ്യോഗിക നിലപാട്. സമസ്തക്ക് പ്രത്യേക രാഷ്ട്രീയമില്ല. രാഷ്ട്രീയ പാർട്ടിയിൽ ആളെ ചേർക്കൽ സമസ്തയുടെ പണിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടക്കൽ: സമസ്തയും മുസ്ലിംലീഗും തമ്മില്‍ ഭിന്നിപ്പെന്നത് മാധ്യമസൃഷ്ടിയാണെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. സമസ്തയുടെ യോഗങ്ങളിൽ ലീഗ് നേതാക്കൾ പങ്കെടുക്കുന്നത് പുതുമയുള്ളതല്ല. കെ റെയില്‍ വിഷയത്തില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത ദിവസം യു.ഡി.എഫ് കക്ഷിയോഗം ചേരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് പൂർണ പരാജയമായതിന്റെ തെളിവാണ് പൊലീസിന്റെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.