സമസ്ത നൂറാം വാർഷിക പ്രഖ്യാപന ബഹുജന കൺവെൻഷൻ സമസ്ത ഉപാധ്യക്ഷൻ കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യുന്നു

സമസ്ത പിന്തുടരുന്നത് മാലിക് ദീനാറിന്റെ പൈതൃകം - കുമ്പോല്‍ തങ്ങള്‍

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മൂന്നു വര്‍ഷം നീളുന്ന നൂറാം വാര്‍ഷികാഘോഷങ്ങളുടെ പ്രഖാപന സമ്മേളനം ഡിസംബര്‍ 30ന് കാസര്‍കോട്ട് നടക്കും. പ്രഖ്യാപന സമ്മേളന വിജയത്തിനായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമസ്ത ബഹുജന സംഗമം പ്രൗഢമായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര ഉപാധ്യക്ഷന്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.

മാലിക് ദീനാര്‍ തങ്ങള്‍ കാസര്‍കോട് കേന്ദ്രീകരിച്ച് തുടക്കം കുറിച്ച ആത്മീയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നടപ്പാക്കി വരുന്നതെന്ന് തങ്ങള്‍ പറഞ്ഞു. സാമൂഹിക തിന്മകള്‍ക്കെതിരെയും മത പരിഷ്‌കരണങ്ങള്‍ക്കെതിരെയുെം സമസ്തയുടെ മുന്‍കാല പണ്ഡിതര്‍ സ്വീകരിച്ച ധീരമായ നിലപാടുകളാണ് കേരളത്തില്‍ ഇന്നു കാണുന്ന ആത്മീയമായ ചൈതന്യത്തിന്റെ അടിസ്ഥാനം. ഇസ്‌ലാമിക പൈതൃകത്തിന്റെ ഈറ്റില്ലമായ കാസര്‍കോട് എക്കാലത്തും ഇത്തരം മുന്നേറ്റങ്ങള്‍ക്കു ശക്തി പകര്‍ന്നിട്ടുണ്ടെന്നും കുമ്പോല്‍ തങ്ങള്‍ പറഞ്ഞു.

സമസ്ത കേന്ദ്ര മുശാവറ അംഗം ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ അലി ബാഫഖി തങ്ങള്‍ പ്രാർഥന നടത്തി. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, മജീദ് കക്കാട് വിഷയാവതരണം നടത്തി. സമസ്ത മുശാവറ അംഗം എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കര്‍ണാടക ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ.പി. ഹുസൈന്‍ സഅദി കെസി റോഡ്, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ല പ്രസിഡന്റ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, പി.എസ്. ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, ജലാലുദ്ദീന്‍ അല്‍ ബുഖാരി, സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, അബ്ദുല്‍ റഹ്‌മാന്‍ ഷഹീര്‍ അല്‍ബുഖാരി, മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ജാഫര്‍ സാദിഖ് സഅദി മാണിക്കോത്ത്, അലവി തങ്ങള്‍ ചെട്ടുംകുഴി, മുസല്‍ മദനി തലക്കി, അഷ്‌റഫ് നയന്മാറമൂല, ഹകീം കുന്നില്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കൊലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദു റശീദ് പൂങ്ങോട്, സി.എല്‍. ഹമീദ്, ഇല്യാസ് കൊറ്റുമ്പ, അബൂബക്കര്‍ ഹാജി ബേവിഞ്ച, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, അഹ്‌മദലി ബെണ്ടിച്ചാല്‍, തുടങ്ങിയവര്‍ പങ്കെടുത്തു. സമസ്ത ജില്ല സെക്രട്ടറി മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സ്വാഗതവും കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.

Tags:    
News Summary - Samastha is following legacy of Malik Dinar Kumbol Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.