കോഴിക്കോട്: മുത്തലാഖ് നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഭരണഘടന രാജ്യത്തെ പൗരന്മാര്ക്ക് ഉറപ്പുനല്‍കിയ മതസ്വാതന്ത്ര്യം, തുല്യത, വിവേചനമില്ലായ്മ, വ്യക്തിസ്വാതന്ത്ര്യ സംരക്ഷണം തുടങ്ങിയ മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ആക്ടിലൂടെ കേന്ദ്ര ഭരണകൂടം നടത്തിയതെന്ന് ഹരജിയിൽ പറയുന്നു. സീനിയര്‍ അഭിഭാഷകരായ കപിൽ സിബല്‍, സല്മാന് ഖുര്‍ഷിദ്, പി.എസ്. സുല്‍ഫിക്കര്‍ അലി, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ സുപ്രീംകോടതിയില്‍ ഹാജരാവും.
മുത്തലാഖ് ഓര്‍ഡിനന്‍സുകള്‍ക്കെതിരെ രണ്ടുതവണ സമസ്ത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ശരീഅത്തിെൻറ നിലനിൽപിന് ദോഷകരമായി ബാധിക്കുന്ന നീക്കങ്ങള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും മുത്തലാഖ് ബിൽ രാജ്യസഭയില്‍ പാസാകാതിരിക്കാന് മതേതര പാര്‍ട്ടികള്‍ ജാഗ്രത കാണിക്കാതിരുന്നത് ഖേദകരമാണെന്നും പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.