സമസ്ത ഏതെങ്കിലും ഒരു പാർട്ടിയെ പിന്തുണക്കുന്നവരല്ല -പി.വി. അൻവർ എം.എൽ.എ

നിലമ്പൂർ: സമസ്ത കേരള ജംഇയ്യതുൽ ഉലമ ഏതെങ്കിലും രാഷ്​ട്രീയ പർട്ടിയുടെ പിന്തുണക്കാരാണെന്ന് തനിക്ക് അഭിപ്രായമി ല്ലെന്ന് പി.വി. അൻവർ എം.എൽ.എ. ഇടതുപക്ഷത്തിനും അങ്ങനെയൊരു അഭിപ്രായമില്ല. സമസ്തക്കെതിരായ മന്ത്രി കെ.ടി. ജലീലി‍​​െൻറ ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു എം.എൽ.എയുടെ പ്രതികരണം.

സമസ്ത ഒരു സാമുദായിക സംഘടനയാണ്. സാമുദായിക വിഷയങ്ങളിൽ അഭിപ്രായം പറയാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. സംസ്​ഥാനത്തെ ഇരു മുന്നണികളെയും പിന്തുണക്കുന്ന നേതാക്കളും പ്രവർത്തകരും സമസ്തയിലുണ്ട്. അവരെ ഒരു വിഭാഗത്തി‍​​െൻറ മാത്രം വക്​താക്കളായി ചിത്രീകരിക്കേണ്ടതില്ലെന്നും അൻവർ പറഞ്ഞു.

Tags:    
News Summary - Samastha PV Anvar MLA -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.