ഒരേ സിറിഞ്ച് നിരവധി രോഗികള്‍ക്ക് ഉപയോഗിച്ചു; സ്വകാര്യ ക്ലിനിക് പൂട്ടിച്ചു

വെള്ളറട (തിരുവനന്തപുരം): നിരവധി രോഗികള്‍ക്ക് ഒരേ സിറിഞ്ച് ഉപയോഗിച്ചതിൽ രോഗികള്‍ പ്രതിഷേധിച്ചതോടെ പഞ്ചായത്ത് അധികൃതര്‍ സ്വകാര്യ ക്ലിനിക്ക് അടച്ചു പൂട്ടി. കുന്നത്തുകാലില്‍ 15 വര്‍ഷങ്ങളിലേറെയായി അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന സ്‌നേഹദീപം എന്ന സ്വകാര്യ ക്ലിനിക്കാണ് നാട്ടുകാരും രോഗികളും പ്രതിഷേധിച്ചതോടെ പഞ്ചായത്ത് അധികൃതര്‍ പൂട്ടിയത്.

ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. ഒറ്റശേഖരമംഗലത്തും വെള്ളറടയിലും ഇതേ സ്ഥാപനത്തിന്‍റെ ശാഖകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 

Tags:    
News Summary - same syringe was used for several patients; Private clinic closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT