പ്രതി സന്ദീപ് 

ഡോ.വന്ദനയുടെ കൊലപാതകം: സന്ദീപ് പൂജപ്പുരയിലെ അതീവ സുരക്ഷ സെല്ലിൽ; മെഡിക്കൽ കോളജിലേക്ക് മാറ്റിയേക്കും

തിരുവനന്തപുരം: ഡോ.വന്ദന കൊലക്കേസ് പ്രതി പൂജപ്പുരയിലെ അതീവ സുരക്ഷ സെല്ലിൽ തുടരുന്നു. സന്ദീപിന്റെ പ്രാഥമിക മെഡിക്കൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. സന്ദീപിനെ മെഡിക്കൽ കോളജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്ന കാര്യം പൊലീസ് പരിഗണിക്കുന്നുവെന്നാണ് സൂചന. ​ഡോക്ടറിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

അതേസമയം, സന്ദീപ് പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി സന്ദീപിനെ ജയിലിലേക്ക് കൊണ്ടു പോയത്. ഡോക്ടർമാർ പരിശോധന നടത്താൻ തയാറാകാത്തതിനെ തുടർന്ന് സ്വകാര്യ ആ​ശുപത്രിയിലാണ് പരിശോധന പൂർത്തിയാക്കിയത്.

അമിതമായി ലഹരി ഉപയോഗിച്ചതിനാൽ ശരിയായ മാനസിക നിലയിലല്ല സന്ദീപെന്ന് ജയിൽ അധികൃതർ പറയുന്നു. ലഹരി തുടർച്ചയായി ഉപയോഗിച്ചതിലൂടെ ഉണ്ടായ ശാരീരിക മാനസിക പ്രശ്നങ്ങൾ മാറാന്‍ ദിവസങ്ങളെടുത്തേക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ മാനസിക ആരോഗ്യ വിദഗ്ധൻ സന്ദീപിനെ പരിശോധിക്കും.

Tags:    
News Summary - Sandeep in Poojapura high security cell; May be transferred to medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.