തൃശൂർ: ബി.ജെ.പി സംസ്ഥാന വക്താവായ സന്ദീപ് വാര്യര്‍ക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഭിഭാഷകനായ ശങ്കു ടി. ദാസ്. വിഷയത്തിൽ യുക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ സന്ദീപ് വാര്യർ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്ന് അഭിഭാഷകനായ ശങ്കു ടി. ദാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
അടിസ്ഥാന രഹിതവും അവാസ്തവികവും അസംബന്ധവുമായ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെ അടുത്ത ദിവസം തന്നെ വക്കീൽ നോട്ടീസ് അയക്കുന്നതാണെന്ന് അഭിഭാഷകൻ ശങ്കു ടി. ദാസ് അറിയിച്ചു.
ബി.ജെ.പി സംസ്ഥാന വക്താവായ സന്ദീപ് വാര്യർക്ക് എതിരെ നടന്ന അപവാദ പ്രചാരണ വിഷയത്തിൽ യുക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതവും അവാസ്തവികവും അസംബന്ധവുമായ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെ അടുത്ത ദിവസം തന്നെ ലോയർ നോട്ടീസ് അയക്കുന്നതാണ്.
സന്ദീപ് വാര്യരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന പ്രചാരണങ്ങളെ തള്ളി പൊതുപ്രവര്‍ത്തകനും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ എ.എച്ച് ഹഫീസ് നേരത്തേ രംഗത്തെത്തിയിരുന്നു. സന്ദീപ് വാര്യരെയും ബി.ജെ.പിയിലെ ഒരു വനിതാ നേതാവിനെയും ചേർത്ത് ചിലർ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെയായിരുന്നു ഹഫീസിന്‍റെ കുറിപ്പ്. തൃശൂരിലെ ബി.ജെ.പിയുടെ നേതാവും നഗരസഭ കൗൺസിലറുമായ ഒരു വനിതാ നേതാവിന്റെ ഭര്‍ത്താവ് മദ്യപിച്ചെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നുവെന്നും ഇതിനെ മസാല കലർത്തി വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ശ്രമങ്ങളാണ് നടന്നതെന്നുമാണ് ഹഫീസ് കുറിപ്പിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.