സംഗമം മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് 10ാം വാർഷിക സംസ്ഥാനതല ഉദ്ഘാടനം സഹുലത്ത് മൈക്രോ ഫിനാൻസ് സൊസൈറ്റി സി.ഇ.ഒ ഉസാമ ഖാൻ നിർവഹിക്കുന്നു

സംഗമം മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി വാർഷികം ആഘോഷിച്ചു

കോഴിക്കോട്: സംഗമം മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി 10ാം വാർഷികം സംസ്ഥാനതല ഉദ്ഘാടനം ന്യൂഡൽഹി സഹുലത്ത് മൈക്രോ ഫൈനാൻസ് സൊസൈറ്റി സി.ഇ.ഒ ഉസാമ ഖാൻ നിർവഹിച്ചു. സംഗമം വൈസ് പ്രസിഡന്‍റ് ടി.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു.

ഐ.ഇ.സി.ഐ ചെയർമാൻ എം.കെ. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. നസീർ ഹുസൈൻ, വി.കെ.എം. അഷ്ഫാഖ്, പ്രഫ. ഷഹീദ് റഹ്മാൻ, ഷമീൽ സജ്ജാദ്, ഡോ. മുഹമ്മദ് പാലത്ത് എന്നിവർ സംസാരിച്ചു. ഡോ. പി. ഇബ്രാഹിം, ഡോ. എ.ഐ. റഹ്മത്തുല്ല, ഡോ. കെ.കെ. മുഹമ്മദ്, പ്രഫ. പി.പി. അബ്ദുറഷീദ്, പ്രഫ. കെ.ടി. അബ്ദുറഹിമാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റി ആക്ട് 2002 പ്രകാരം കേന്ദ്രസർക്കാറിൽ രജിസ്ട്രേഷൻ നിർവഹിച്ച സൊസൈറ്റിയാണ് സംഗമം. തമിഴ്നാട്, കേരളം, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായി പ്രവർത്തിക്കുന്നത്.


Tags:    
News Summary - Sangamam Multi State Cooperative Credit Society anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.