കൊച്ചി: ശതാഭിഷേക നിറവിലെത്തിയ ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന് സംഗീതാർച്ചനയുമായി ശിഷ്യരും സുഹൃത്തുക്കളും ആരാധകരും. യേശുദാസിന്റെ 84ാം പിറന്നാൾ ദിനത്തിൽ യേശുദാസ് അക്കാദമിയും ഗായകരുടെ സംഘടനയായ ‘സമ’വും ചേർന്ന് എറണാകുളം പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്.
യേശുദാസിന്റെ മകനും ഗായകനും ‘സമം’ വൈസ് പ്രസിഡന്റുമായ വിജയ് യേശുദാസിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ചായിരുന്നു തുടക്കം. നടന്മാരായ ദിലീപ്, സിദ്ദീഖ്, മനോജ് കെ. ജയൻ, ഗാനരചയിതാക്കളായ ആർ.കെ. ദാമോദരൻ, ചിറ്റൂർ ഗോപി, യേശുദാസിന്റെ സതീർഥ്യൻ ഡോ. ഗോവിന്ദൻകുട്ടി, സംഗീത സംവിധായകരായ ജെറി അമൽദേവ്, ഔസേപ്പച്ചൻ, വിദ്യാധരൻ, ബിജിബാൽ, ബേണി ഇഗ്നേഷ്യസ്, ശരത്, സംവിധായകൻ സത്യൻ അന്തിക്കാട്, അന്തരിച്ച സംഗീത സംവിധായകൻ രവീന്ദ്രന്റെ ഭാര്യ ശോഭ തുടങ്ങിയവർ പങ്കെടുത്തു.
‘സമം’ പ്രസിഡന്റ് സുദീപ്കുമാർ അടക്കം 35ഓളം ഗായകർ യേശുദാസിന്റെ ഗാനങ്ങൾ ആലപിച്ചു. യേശുദാസും കുടുംബവും അമേരിക്കയിൽനിന്ന് ഓൺലൈനായി ചടങ്ങിൽ സംബന്ധിച്ചു. അഞ്ഞൂറോളം പേർക്ക് സദ്യയും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.