പാലക്കാട്: മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെയും സഹായിച്ചവരെയും സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. അക്രമി സംഘത്തിനായി സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഗൂഢാലോചനയിൽ പങ്കെടുത്തവരുൾെപ്പടെ വരും ദിവസങ്ങളിൽ അറസ്റ്റിലാകുമെന്നാണ് സൂചന.
ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി അന്വേഷകസംഘം നെന്മാറ, അടിപ്പെരണ്ട, അണക്കപ്പാറ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി. ഇയാളെ അഞ്ച് ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയിൽ നൽകിയത്.
ആദ്യം അറസ്റ്റിലായ ഇയാളെ ചൊവ്വാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ അറസ്റ്റിലായ രണ്ടു പ്രതികളുടെയും പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കൊലപാതകമുണ്ടായ ദിവസം വാഹനത്തിെൻറ തകരാര്‍ പരിഹരിക്കാന്‍ എത്തിയവര്‍, വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ച് നല്കിയ കൊല്ലങ്കോട്ടുകാരന്‍, അക്രമി സംഘത്തിെൻറ വാഹനം പൊള്ളാച്ചിയിലെത്തിക്കാന് സഹായിച്ചവര്‍, വ്യത്യസ്ത ഇടങ്ങളില്‍ ഒളിച്ചുകഴിയാനും നാടുവിടാനും കൂട്ടുനിന്നവര്‍, സാമ്പത്തിക സഹായം നല്കിയവര് എന്നിവരെ അന്വേഷണസംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൊലപാതകം നടന്നതിെൻറ പിറ്റേന്ന് പൊള്ളാച്ചി കുമാരപാളയം തിരിവിലെ സ്വകാര്യ വർക്ഷോപ്പിൽ പ്രതികൾ 15,000 രൂപക്ക് കാർ വിറ്റതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.