ആലപ്പുഴ: മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ മാഗസിൻ പ്രകാശന ചടങ്ങിൽ മുഖ്യാതിഥി യൂട്യൂബർ സഞ്ജു ടെക്കി. ഗതാഗത നിയമങ്ങൾ ലംഘിച്ച് വിഡിയോ ചെയ്തതിന് ലൈസൻസ് റദ്ദാക്കപ്പെട്ട സഞ്ജു ടെക്കിയെ വിദ്യാർഥികളുടെ പരിപാടിക്ക് മുഖ്യാതിഥിയാക്കിയത് വിവാദമായതോടെ ചടങ്ങിൽ നിന്ന് ഒഴിവാക്കി.
കുട്ടികളുടെ മാഗസിൻ പ്രകാശന ചടങ്ങിലേക്കാണ് സഞ്ജുവിനെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. ജില്ല പഞ്ചായത്താണ് പരിപാടിയുടെ സംഘാടകൻ. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ എന്നായിരുന്നു നോട്ടീസിൽ സഞ്ജു ടെക്കിയുടെ വിശേഷണം.
ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് കേസിൽ ഉൾപ്പെട്ട സഞ്ജുവിനെ കുട്ടികളുടെ പരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിലെ ഔചിത്യക്കുറവ് പലരും ചൂണ്ടിക്കാട്ടുകയായിരുന്നു.
കാറിനുള്ളിൽ സ്വിമ്മിങ് പൂളൊരുക്കിയുള്ള സഞ്ജു ടെക്കിയുടെ വിഡിയോയാണ് വിവാദത്തിലായത്. തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഇതിൽ കേസെടുക്കുകയും വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും തീരുമാനിച്ചിരുന്നു.
മോട്ടോർ വാഹന വകുപ്പിന്റെ നടപടികളെ പരിഹസിച്ച് വിഡിയോ ഇട്ടതോടെ സഞ്ജു ടെക്കി വിഷയത്തിൽ ഹൈകോടതിയും ഇടപെട്ടിരുന്നു. തുടർന്ന് സഞ്ജുവിന്‍റെ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.