കൊച്ചി: ജൈവ വൈവിധ്യ സമ്പന്നമായ പറവൂരിലെ ശാന്തിവനത്തിൽ നടക്കുന്ന ൈവദ്യുതി ടവർ നിർമാണം തടയണമെന്നും 110 കെ.വി ലൈൻ വഴി മാറ്റി വിടണമെന്നും ആവശ്യപ്പെട്ട് ഉടമ മീന നൽകിയ ഹരജി പിൻവലിച്ചു. ഹരജി പിൻവലിക്കാൻ അഭിഭാഷകൻ മുഖേന നൽകിയ അപ േക്ഷ മേയ് വെള്ളിയാഴ്ച ഹൈകോടതി അനുവദിക്കുകയായിരുന്നു.
നിലവിലെ അലൈൻമെൻറ് മാറ്റി ഹരജിക്കാരിക്ക് കുറഞ്ഞ നഷ്ടം വരുന്ന വിധം ലൈൻ മാറ്റി സ്ഥാപിക്കുക, നഷ്ടവും നഷ്ട പരിഹാരവും കണക്കാക്കാൻ വിദഗ്ധ പരിശോധന സമിതിയെ നിയമിക്കാൻ നിർദേശിക്കുക, സമിതി റിപ്പോർട്ട് നൽകുകയും പൂർണ നഷ്ട പരിഹാരം നൽകുകയും അലൈൻമെൻറ് മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നത് വരെ നിലവിലെ ജോലികൾ നിർത്തിവെക്കാൻ നിർദേശിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഹരജി.
എന്നാൽ ഇൗ പ്രശ്നം ചൂണ്ടിക്കാട്ടി ഹരജിക്കാരി നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നതാെണന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വിശദീകരണം. കെ.എസ്.ഇ.ബി നടപടി ഹൈകോടതി ശരിവച്ചതാണെന്നും ഇതിനെതിരെ അപ്പീൽ നൽകിയിരുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരജി പിൻവലിക്കാൻ അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.