തലശ്ശേരി: ബി.ജെ.പി പ്രവര്‍ത്തകന്‍ ധര്‍മടം അണ്ടല്ലൂര്‍ ചോമന്‍െറവിട സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ ഡി.വൈ.എഫ്.ഐ പ്രാദേശികനേതാക്കള്‍ ഉള്‍പ്പെടെ ആറു സി.പി.എം പ്രവര്‍ത്തകരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ വില്ളേജ് സെക്രട്ടറി അണ്ടല്ലൂരിലെ രോഹന്‍ (29), അണ്ടല്ലൂര്‍ മണപ്പുറം വീട്ടില്‍ മിഥുന്‍ (27), അണ്ടല്ലൂര്‍ ലീലറാമില്‍ പ്രജുല്‍ (25), പാലയാട് ഷാഹിനം വീട്ടില്‍ ഷമില്‍ (26), പാലയാട് തോട്ടുമ്മല്‍ വീട്ടില്‍ റിജേഷ് (27), പാലയാട് കേളോത്ത് വീട്ടില്‍ അജേഷ് (27) എന്നിവരാണ് അറസ്റ്റിലായത്.
തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ജില്ല പൊലീസ് ചീഫ് കെ.പി. ഫിലിപ്, ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, പാനൂര്‍ സി.ഐ കെ. ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സന്തോഷ് കൊല്ലപ്പെട്ടദിവസം പുലര്‍ച്ചയോടെതന്നെ സംഘം പൊലീസ് വലയിലായിരുന്നു.
ടൗണ്‍ സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്‍െറ നേതൃത്വത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ കസ്റ്റഡിയിലായത്. തുടര്‍ന്ന് നിരന്തരമായി നടത്തിയ ചോദ്യംചെയ്യലിനും നിരീക്ഷണത്തിനുമൊടുവിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ എട്ടംഗസംഘമാണെന്നും വ്യക്തമായിട്ടുണ്ട്.
രാഷ്ട്രീയകൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ പ്രതികള്‍ വലയിലാകുന്നത് കണ്ണൂര്‍ ജില്ലയില്‍ അപൂര്‍വമാണ്. ഗവ. ബ്രണ്ണന്‍ കോളജ് കാമ്പസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറിലിനെ വെട്ടിയതിന്‍െറ പ്രതികാരമായാണ് സന്തോഷിനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അറിലിന്‍െറ അടുത്ത സുഹൃത്തുക്കളാണ് അറസ്റ്റിലായവര്‍. ഒരു വിവാഹ വീട്ടില്‍നിന്ന് മദ്യപിച്ചശേഷമാണ് എട്ടംഗസംഘം രാത്രി പത്തോടെ സന്തോഷിന്‍െറ വീട്ടിലത്തെിയത്. ആക്രമികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് സന്തോഷിനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരാള്‍
വാളുകൊണ്ട് വെട്ടുകയും മറ്റൊരാള്‍ കഠാരകൊണ്ട് കുത്തുകയും ചെയ്തതായി പ്രതികള്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി 10ന് വെട്ടേറ്റ സന്തോഷിനെ 11.15ഓടെ സ്ഥലത്തത്തെിയ ടൗണ്‍ സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സുഹൃത്തുക്കളുമാണ് തലശ്ശേരി സ്വകാര്യാശുപത്രിയില്‍ എത്തിച്ചത്. സന്തോഷിനെ ആശുപത്രിയിലത്തെിച്ചശേഷമായിരുന്നു സി.ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.